മുണ്ടക്കയം: ബോയിസ് എസ്റ്റേറ്റില്‍ കിഴക്കേപറമ്പില്‍ പ്രവീണിന്‍െറ ഭാര്യ ആതിര (23) തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഭര്‍തൃപീഡനമാണ് കാരണമെന്നും ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പതിന് ഭര്‍തൃവീട്ടിലാണ് യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്തെിയത്. മാതാപിതാക്കള്‍ ഇല്ലാത്ത ആരതി മുത്തശ്ശി വള്ളിക്കുട്ടിയുടെ സംരക്ഷണയില്‍ വളരുകയും 2012മേയ് ഏഴിന് ബോയിസ് സ്വദേശി പ്രവീണുമായി വിവാഹം നടത്തുകയുമായിരുന്നു. പ്രേമ വിവാഹമായിരുന്നു. വിവാഹശേഷം ആരതിയുടെ ഭര്‍ത്താവ് പ്രവീണ്‍ സ്ത്രീധനം ആവശ്യപ്പെട്ട് മര്‍ദിക്കുക പതിവായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ നിരവധിതവണ പൊലീസിലും വനിത കമീഷനിലും പരാതി നല്‍കിയിരുന്നു. ഇവര്‍ക്ക് രണ്ടരവയസ്സുള്ള ആണ്‍കുട്ടിയുണ്ട്. തിങ്കളാഴ്ച രാത്രി എഴരയോടെ ആരതി മുത്തശ്ശിയെ ഫോണില്‍ വിളിച്ച് ഭര്‍ത്താവ് പരപുരുഷ ബന്ധം ആരോപിച്ച് മര്‍ദിക്കുന്നതായി കരഞ്ഞുപറഞ്ഞിരുന്നു. രാത്രി ഒമ്പതരയോടെ പ്രവീണിന്‍െറ പിതാവ് പീതാംബരനാണ് ആരതി മരിച്ച വിവരം അറിയിച്ചതെന്നും മൃതദേഹം സൂക്ഷിച്ചിരുന്ന മുപ്പത്തിയഞ്ചാംമൈലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവീണോ അടുത്ത ബന്ധുക്കളോ ഇല്ലായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. ആരതിയുടെ മുത്തശ്ശി ഇ.ഡി.കെ ഡിവിഷനില്‍ വള്ളിക്കുട്ടി (66), ബന്ധുക്കളായ എല്‍. വിജയന്‍, മാധുരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.