കോട്ടയം: സിനിമാപ്രദര്‍ശനത്തിനിടെ തിയറ്ററിനുള്ളില്‍ അഴിഞ്ഞാടിയ സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍. വൈക്കം ടി.വി പുരം സ്വദേശികളായ അരക്കത്തില്‍പറമ്പില്‍ ഹരികൃഷ്ണന്‍ (18), ഇട്ടിയാനിചിറയില്‍ അരുണ്‍ (21), ഇട്ടിയാനിയില്‍ സന്ദീപ് (18) എന്നിവരെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികളായ ടി.വി പുരം, കുമാരനല്ലൂര്‍ സ്വദേശികളായ യുവാക്കള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തിയറ്ററും പരിസരവും കേന്ദ്രീകരിച്ച് തമ്പടിക്കുന്ന ഗുണ്ടാസംഘത്തിലെ അംഗങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. തിയറ്റര്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കുന്നവരുമായുള്ള ബന്ധമാണ് ഗുണ്ടാസംഘത്തിലേക്ക് നയിച്ചത്. നഗരത്തില്‍ നേരത്തേ ബ്ളേഡ് ഇടപാട് നടത്തിയിരുന്ന ഒരാളുടെ നേതൃത്വത്തിലാണ് സംഘം പ്രവര്‍ത്തിക്കുന്നതെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. നഗരമധ്യത്തിലെ തിയറ്ററില്‍ തിങ്കളാഴ്ച രാത്രി എട്ടിനാണ് സംഭവം. സിനിമാ പ്രദര്‍ശനത്തിനിടെ തിയറ്ററിനുള്ളില്‍ മദ്യപിക്കുകയും പുകവലിക്കുകയും ചോദ്യം ചെയ്തതിന് കുടുംബത്തെ മാരകായുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇത് തടയാനത്തെിയ തിയറ്റര്‍ ജീവനക്കാരായ ഷിജു, അലോക്ക് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ആറംഗസംഘം തിയറ്ററിലിരുന്ന് പുകവലിക്കുകയും മദ്യപിക്കുകയും ചെയ്തത് സിനിമ കണ്ടിരുന്നവര്‍ ചോദ്യംചെയ്തു. ഇതോടെ ഇടിക്കട്ടയും കത്തിയുമായി പ്രതിഷേധിച്ചവരെ സംഘം നേരിട്ടു. തിയറ്ററിലിരുന്നവര്‍ക്കുനേരെ കത്തിവീശിയും ഭീകാരന്തീക്ഷം സൃഷ്ടിച്ചു. സംഘത്തെ പുറത്തേക്കിറക്കിയപ്പോള്‍ ജീവനക്കാരെ മര്‍ദിക്കുകയും തലക്കടിക്കുകയുംചെയ്തു. ഇരുമ്പുകമ്പി കൊണ്ടുണ്ടാക്കിയ പ്രത്യേക ആയുധം ഉപയോഗിച്ചാണ് സംഘം മര്‍ദിച്ചത്. ഈ ആയുധം ഉപയോഗിച്ച് ഇവര്‍ ഇതരസംസ്ഥാന തൊഴിലാളിയുടെയും തല കുത്തിക്കീറിയിരുന്നു. തുടര്‍ന്ന് തിയറ്ററില്‍നിന്ന് ഇറങ്ങിയ സംഘം ഈരയില്‍ക്കടവിലേക്കുപോകുകയും സുഹൃത്തുക്കളെ ചിലരെ വിളിച്ചുകൂട്ടുകയും ചെയ്തു. തിയറ്ററിനുള്ളില്‍ തങ്ങളെ ചോദ്യം ചെയ്തവരെ വീണ്ടും അക്രമിക്കാന്‍ സംഘം തയാറെടുക്കുന്നതിനിടെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഉച്ചയോടെ കോട്ടയത്ത് തമ്പടിച്ച് മദ്യപിച്ച സംഘം മദ്യം വെള്ളവും കലര്‍ത്തി കുപ്പിയിലാക്കി ഫെസ്റ്റ് ഷോക്ക് കയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.