ബംഗളൂരു: കോടതി ഉത്തരവിനെ തുടര്‍ന്ന് കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ ട്രെയിന്‍ കണ്ടുകെട്ടി. കര്‍ഷകരില്‍നിന്ന് ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ റെയില്‍വേ അധികൃതര്‍ വീഴ്ചവരുത്തിയതിനാണ് നടപടി. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ഹരിഹര്‍-ചിത്രദുര്‍ഗ-ബംഗളൂരു പാസഞ്ചറാണ് (ട്രെയിന്‍ നമ്പര്‍ 56520) കഴിഞ്ഞദിവസം കണ്ടുകെട്ടിയത്. റെയില്‍വേ പുതിയ പാത നിര്‍മാണത്തിനായി 50ഓളം കര്‍ഷകരില്‍നിന്ന് ഭൂമി ഏറ്റെടുത്തിരുന്നു. ഇവര്‍ക്ക് നഷ്ടപരിഹാര ഇനത്തില്‍ ഒരു കോടി രൂപ നല്‍കാനുണ്ട്. കോടതി ഉത്തരവുമായി അധികൃതര്‍ സ്റ്റേഷനിലത്തെുമ്പോള്‍ ട്രെയിനില്‍ നൂറോളം യാത്രക്കാരുണ്ടായിരുന്നു. ദാവനഗെരെ റെയില്‍വേ സുരക്ഷാസേന ഇന്‍സ്പെക്ടര്‍ ഗൗരം ഗോബറും റെയില്‍വേ അഡീഷനല്‍ ഡിവിഷനല്‍ എന്‍ജിനീയര്‍ രമേഷും സ്ഥലത്തത്തെി. യാത്രക്കാരുടെ അസൗകര്യം കണക്കിലെടുത്ത് നടപടിയില്‍നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് യാത്രക്ക് മറ്റൊരു ട്രെയിന്‍ ഏര്‍പ്പാടാക്കി. ഉടന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ കോടതിയില്‍ അപ്പീല്‍ നല്‍കി. 45 ദിവസത്തിനുള്ളില്‍ കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തുക നല്‍കാമെന്ന ഉറപ്പില്‍ കോടതി ട്രെയിന്‍ വിട്ടുനല്‍കി. ചിത്രദുര്‍ഗ-റായദുര്‍ഗ പാതയുടെ നിര്‍മാണത്തിനായി 1986ല്‍ തുച്ഛമായ പണം നല്‍കിയാണ് കര്‍ഷകരില്‍നിന്ന് ഭൂമിയേറ്റെടുത്തത്. കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭൂമി നഷ്ടപ്പെട്ടവര്‍ 1991ല്‍ കോടതിയെ സമീപിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.