ഹയര്‍ സെക്കന്‍ഡറി താല്‍ക്കാലിക അധ്യാപകരെ സ്ഥിരപ്പെടുത്തും –മന്ത്രി കെ. ബാബു

കൊച്ചി: ഹയര്‍സെക്കന്‍ഡറിയില്‍ താല്‍ക്കാലിക അധ്യാപകരെ ഉടന്‍ സ്ഥിരപ്പെടുത്തുമെന്ന് മന്ത്രി കെ. ബാബു. സംതൃപ്തമായ അധ്യാപക സമൂഹം എന്നതാണ് യു.ഡി.എഫ് നയമെന്നും സര്‍ക്കാര്‍ നടപ്പാക്കിയ അധ്യാപക പാക്കേജിന്‍െറ ഗുണം ലഭിച്ചത് പതിനേഴായിരത്തോളം അധ്യാപകര്‍ക്കാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സംഘടനയായ എച്ച്.എസ്.എസ്.ടി.എയുടെ രജതജൂബിലി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അധ്യാപകരുടെ പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരമുണ്ടാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ മുതല്‍മുടക്ക് നടത്താനും കൂടുതല്‍ സ്ഥാപനങ്ങള്‍ തുടങ്ങാനും സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കി. അധ്യാപക സമൂഹത്തോട് നീതി പുലര്‍ത്തിയ സര്‍ക്കാറാണിതെന്നും മന്ത്രി പറഞ്ഞു. എന്തെല്ലാം തരത്തില്‍ തേജോവധം നടത്തിയാലും ശക്തിയോടെ യു.ഡി.എഫ് സര്‍ക്കാര്‍ തിരിച്ച് വരും. സത്യം തിരിച്ചറിയുന്ന കാലം വിദൂരമല്ളെന്നും ബാബു ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്‍റ്് എം.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സമ്മേളനം ഡൊമിനിക് പ്രസന്‍േറഷന്‍ എം.എല്‍.എയും സൗഹൃദ സമ്മേളനം ബെന്നി ബഹനാന്‍ എം.എല്‍.എയും ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ വിശിഷ്ടാതിഥിയായിരുന്നു. ഡി.സി.സി പ്രസിഡന്‍റ് വി. ജെ. പൗലോസ്, ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി വി.പി ജോര്‍ജ്, എച്ച്.എസ്.എസ്.ടി.എ നേതാക്കളായ എം.വി. അഭിലാഷ്, എം.പി ഗോപിനാഥന്‍ നായര്‍, സി. ജോസ് കുട്ടി, എന്‍.കെ സദാനന്ദന്‍, പി.കെ. രാജന്‍, ലൗലി ജോസഫ്, സാബുജി വര്‍ഗീസ്, ആര്‍. രാജീവന്‍, എ. നൗഷാദ്, എം. റിയാസ്, കെ.ആര്‍. മണികണ്ഠന്‍, ആര്‍. വിജയന്‍ പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലം മാറ്റം സംബന്ധിച്ച പെരുമാറ്റച്ചട്ടവും സ്ഥലംമാറ്റ നടപടികളും ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ജൂനിയര്‍ അധ്യാപകര്‍ക്ക് ഉടന്‍ സീനിയര്‍ അധ്യാപകരായി സ്ഥാനക്കയറ്റം നല്‍കണമെന്നും ി സ്പെഷല്‍ റൂള്‍സ് ഭേദഗതി കാര്യക്ഷമമായി നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.