വാണിജ്യ വകുപ്പ് സ്വര്‍ണാഭരണ വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്നു –അസോ.

കോട്ടയം: സ്വര്‍ണാഭരണ വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്ന സമീപനത്തില്‍നിന്ന് വാണിജ്യനികുതി വകുപ്പ് പിന്മാറണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ സംസ്ഥാന ട്രഷററും ജില്ലാ പ്രസിഡന്‍റുമായ അഡ്വ. എസ്. അബ്ദുല്‍ നാസര്‍ ആവശ്യപ്പെട്ടു. യുവാക്കള്‍ സ്വര്‍ണാഭരണ മേഖലയില്‍ സ്വയംതൊഴില്‍ കണ്ടത്തെി ജീവിക്കാനായി അര കിലോയില്‍ താഴെ സ്വര്‍ണം പലരില്‍നിന്നായി കടംവാങ്ങി ആഭരണങ്ങള്‍ പണിതാണ് സംസ്ഥാനത്തെ ചെറുകിട, ഇടത്തരം വ്യാപാരികള്‍ക്ക് നല്‍കുന്നത്. അതിനെ കള്ളക്കടത്തായും രേഖകളില്ലാത്ത സ്വര്‍ണമായും പര്‍വതീകരിച്ച് കാണിക്കുന്ന ഉദ്യോഗസ്ഥ രീതി കാടത്തമാണ്.സംസ്ഥാനത്ത് മൂവായിരത്തോളം സ്വര്‍ണാഭരണ നിര്‍മാണ യൂനിറ്റുകളുണ്ട്. അവരെല്ലാം ആവശ്യമായ എല്ലാ ലൈസന്‍സുകളും എടുത്തവരാണ്. അവിടെ നിര്‍മിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ സംസ്ഥാനത്ത് എവിടെയും വിറ്റഴിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സ്വര്‍ണാഭരണ മേഖലയില്‍ പണിയെടുക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കുന്ന ഉദ്യോഗസ്ഥ നടപടിക്കെതിരെ ശക്തമായ സമരം ആരംഭിക്കുമെന്ന് അബ്ദുല്‍ നാസര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.