സ്ത്രീ നേരിടുന്ന പ്രശ്നങ്ങള്‍ സാഹിത്യരചനകളില്‍ വേണ്ടത്ര പ്രതിഫലിച്ചിട്ടില്ല –ഡോ. ഷീന ഷുക്കൂര്‍

കോട്ടയം: സാമൂഹികവും വ്യക്തിപരമായും സ്ത്രീ നേരിടുന്ന പ്രശ്നങ്ങള്‍ സാഹിത്യ രചനകളില്‍ വേണ്ടത്ര പ്രതിഫലിച്ചിട്ടില്ളെന്ന് എം.ജി സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍. പത്മരാജന്‍െറ സിനിമ-സാഹിത്യ സംഭാവനകളെ ആധാരമാക്കി എം.ജി സര്‍വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സ് മൂന്നുദിവസമായി നടത്തിയ ദേശീയ സെമിനാറിന്‍െറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടര്‍ ഡോ. പി.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ.ആര്‍. നാരായണന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് ഡയറക്ടര്‍ ഡോ. ജ്ഞാന രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. അസി. കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍, ഡോ. കെ.എം. കൃഷ്ണന്‍, ഡോ. സജി മാത്യു എന്നിവര്‍ സംസാരിച്ചു. ജോണ്‍ ശങ്കരമംഗലം, ഡോ. കെ.എസ്. രവികുമാര്‍, മധു ഇറവങ്കര, ഡോ. ഷാജി ജേക്കബ്, ഡോ. ദിനേശന്‍ കരിപ്പള്ളി, ഡോ. ടി. അനിതാകുമാരി, ഡോ.ടി. ജിതേഷ്, ഡോ. സജിത്ത് ഏവൂരത്ത്, ഡോ. സി.ജി. രാജേന്ദ്രബാബു, അന്‍വര്‍ അബ്ദുല്ല, സിദ്ധാര്‍ഥ് ശിവ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സംവിധായകന്‍ ജോഷി മാത്യു, പി.പി. രവീന്ദ്രന്‍, ഡോ. ഉമര്‍ തറമേല്‍, ഡോ. വത്സലന്‍ വാതുശേരി എന്നിവര്‍ മോഡറേറ്ററായിരുന്നു. ‘പത്മരാജന്‍: ഒരു പുനര്‍വായന’ പേരില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ വി.സി ഡോ. ബാബു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. നടന്‍ അശോകന്‍ മുഖ്യാതിഥിയായിരുന്നു. നടന്‍ പ്രേം പ്രകാശ്, സംവിധായകന്‍ കെ.ആര്‍. മോഹനന്‍, പത്മരാജന്‍െറ മകന്‍ അനന്തപത്മനാഭന്‍, ഡോ. ജോസ് കെ.മാനുവല്‍, ഡോ. എസ്. ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.