ഉമ്മന്‍ ചാണ്ടി പ്രോഗ്രസ് കാര്‍ഡില്‍ സ്വയം മാര്‍ക്കിടുന്ന കുട്ടി –പിണറായി

പീരുമേട്: ഗവര്‍ണര്‍ പി. സദാശിവത്തെക്കൊണ്ട് നയപ്രഖ്യാപന പ്രസംഗത്തിലൂടെ കള്ളത്തരങ്ങളുടെ നീണ്ട പട്ടിക വായിപ്പിച്ചെന്നും മികച്ച ന്യായാധിപനായ ഗവര്‍ണറുടെ ഗതികേടില്‍ സഹതാപമുണ്ടെന്നും പിണറായി വിജയന്‍. നവകേരള യാത്രക്കിടെ പീരുമേട്ടില്‍ എത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. നയപ്രഖ്യാപനത്തിലൂടെ പ്രകടന പത്രിക ആവര്‍ത്തിക്കുകയാണ്. പരീക്ഷക്ക് ഉത്തരം അറിയാത്ത കുട്ടി ചോദ്യംതന്നെ ഉത്തരമായി എഴുതുന്ന രീതിയില്‍ പ്രകടന പത്രിക പകര്‍ത്തി എഴുതിയിട്ട് സ്വയം മാര്‍ക്കിടുകയാണ് ഉമ്മന്‍ ചാണ്ടി ചെയ്തത്. കുട്ടികള്‍തന്നെ പ്രോഗ്രസ് കാര്‍ഡില്‍ മാര്‍ക്ക് രേഖപ്പെടുത്തുന്ന സ്ഥിതിയിലാണെന്നും ജനങ്ങള്‍ മാര്‍ക്കിട്ടാല്‍ വലിയ പൂജ്യമാണ് ലഭിക്കുന്നതെന്നും പിണറായി പരിഹസിച്ചു. കേരളത്തിന്‍െറ സുവര്‍ണ കാലഘട്ടമെന്ന് ഗവര്‍ണറെക്കൊണ്ട് പറയിപ്പിക്കുമ്പോഴും നേട്ടം ഉണ്ടായിട്ടില്ല. വിജിലന്‍സ് ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാര്‍ വിലാസം ഏജന്‍സികളായി മാറി. കോണ്‍ഗ്രസില്‍ ഐക്യമുള്ളത് അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനം തുരങ്കം വെക്കുന്നതിലാണ്. വിജിലന്‍സ് മേധാവി ശങ്കര്‍ റെഡ്ഡി ഉദ്യോഗസ്ഥരെ നിര്‍വീര്യമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.