ഏറ്റുമാനൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ തീ പിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

കോട്ടയം: ഏറ്റുമാനൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ കമ്പനിയില്‍ തീ പിടിത്തം. സമയോചിത ഇടപെടല്‍മൂലം വന്‍ ദുരന്തം ഒഴിവായി. ഏറ്റുമാനൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ മിഡാസിന് സമീപത്തെ ടെക്സ്റ്റൈല്‍സ് ബാഗുകളുടെ പ്രിന്‍റിങ് യൂനിറ്റിലാണ് (ഗാലന്‍റ് പോളിമേഴ്സ്) തീ പിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിക്കാന്‍ കാരണമെന്ന് അഗ്നിശമന സേന പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് 5.45നാണ് സംഭവം. വേഗം തീപിടിക്കുന്ന പ്ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചാണ് ഇവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. തീ പിടിച്ച ഉടന്‍ മിഡാസിലെയും ഇവിടെ സ്ഥാപിച്ചിരുന്നതുമായ തീ ശമിപ്പിക്കുന്ന ഡിസ്ട്രക്ഷന്‍ ഫ്യൂഷന്‍ ഉപയോഗിച്ച് ജീവനക്കാര്‍ തീ നിയന്ത്രിച്ചതിനാലും വൈദ്യുതി ഓഫ് ചെയ്തതിനാലും വന്‍ അപകടമാണ് ഒഴിവായത്. ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അഗ്നിശമനസേന കോട്ടയം സ്റ്റേഷന്‍ ഓഫിസര്‍ എസ്.കെ. ബിജുമോന്‍െറ നേതൃത്വത്തിലെ സംഘമാണ് തീ അണക്കാനത്തെിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.