കോട്ടയം: ബൈക്കിലത്തെി മാധ്യമപ്രവര്‍ത്തകയായ യുവതിയുടെ മാല കവരാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഇല്ലിക്കല്‍ മാലിപറമ്പില്‍ ബിലാലാണ് (18) പിടിയിലായത്. മാല പൊട്ടിക്കാനുള്ള ശ്രമം തടഞ്ഞ യുവതിക്കും മാതാവിനും മര്‍ദനമേറ്റു. കാരാപ്പുഴ ദേവാങ്കണത്തില്‍ റെജിയുടെ ഭാര്യ ബിന്ദു, മകള്‍ ദേവിന എന്നിവര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. സാരമായി പരിക്കേറ്റ ഇരുവരും സമീപത്തെ ആശുപത്രിയില്‍ ചികിത്സതേടി. വ്യാഴാഴ്ച രാത്രി 8.45ന് മാളികപ്പീടിക-ശാസ്താംകാവ് കമ്പത്തിനുസമീപമായിരുന്നു സംഭവം. കാരാപ്പുഴ ഗവ. എച്ച്.എസിന് സമീപമുള്ള ഡോക്ടറുടെ വീട്ടില്‍നിന്ന് മരുന്നുവാങ്ങിയശേഷം തിരികെമടങ്ങുംവഴിയാണ് ആക്രമണം നടന്നത്. ബൈക്കിലത്തെിയ യുവാവ് ദേവിനയുടെ കഴുത്തിനുപിടിച്ച് മാല പൊട്ടിക്കാന്‍ ശ്രമിച്ചു. ഇതുകണ്ട് തടയാന്‍ ശ്രമിച്ച ബിന്ദുവിനെ യുവാവ് തള്ളി താഴെയിട്ടശേഷം ദേവിനയുടെ ഷാളില്‍നിന്ന് പിടിത്തംവിടാതെ ബൈക്കുമായി മുന്നോട്ടുപോകാന്‍ ശ്രമിച്ചു. ഇതിനിടെ നിലത്തുവീണ ദേവിന ബൈക്കിനോടൊപ്പം ഏതാനും മീറ്റര്‍ ദൂരം നിരങ്ങിനീങ്ങി. തുടര്‍ന്നു ബൈക്ക് ദേവിനയുടെ ദേഹത്തേക്കുമറിഞ്ഞു. സംഭവസമയം ബൈക്കിലത്തെിയവരും സമീപം ഷട്ട്ല്‍ കളിച്ചുകൊണ്ടിരുന്നവരും ഓടിയത്തെി യുവതിയെ ബൈക്കിനടിയില്‍നിന്ന് രക്ഷിച്ചു. ഇതിനിടെ ബിലാലിനെ നാട്ടുകാര്‍ കീഴ്പ്പെടുത്തി വെസ്റ്റ് പോലീസിന് കൈമാറുകയായിരുന്നു. നാട്ടുകാര്‍ ഇയാളെ കൈകാര്യം ചെയ്തതായും പറയപ്പെടുന്നു. ഇയാള്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്തുമെന്നും മറ്റ് ചില കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കോട്ടയത്തെ ഒരു മാധ്യമ സ്ഥാപനത്തിലെ സബ് എഡിറ്ററാണ് യുവതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.