കോട്ടയം: കേരള കോണ്‍ഗ്രസിനെയോ കെ.എം. മാണിയെയോ പരാമര്‍ശിക്കാതെ വിമോചനയാത്രയുടെ കോട്ടയത്തെ സ്വീകരണ സമ്മേളനത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കേരള കോണ്‍ഗ്രസിന്‍െറ തട്ടകത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്രയുടെ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അമിത് ഷാ എത്തുന്നുവെന്ന വിവരം പുറത്തുവന്നതു മുതല്‍ രാഷ്ട്രീയ കേരളം അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയായിരുന്നു. കോട്ടയത്ത് അമിത് ഷായും കെ.എം. മാണിയും കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്തകളും ഏറെ ചര്‍ച്ചയായി. ഇതിനിടെ റബര്‍ വിലത്തകര്‍ച്ചക്ക് പരിഹാരം ആവശ്യപ്പെട്ട് ജോസ് കെ. മാണി എം.പി നടത്തിയ നിരാഹാരസമരത്തിനിടെ രണ്ട് അനുകൂല ഉത്തരവുകള്‍ കേന്ദ്രം പുറത്തിറക്കിയതും ചര്‍ച്ചകള്‍ക്ക് എരിവുപകര്‍ന്നു. ചര്‍ച്ചക്കില്ളെന്ന് കേരള കോണ്‍ഗ്രസ് (എം) നേതൃത്വവും കെ.എം. മാണിയും വ്യക്തമാക്കിയിരുന്നെങ്കിലും അമിത് ഷായുടെ കോട്ടയത്തെ പ്രസംഗം ആകാംക്ഷയോടെയാണ് പൊതുസമൂഹവും ബി.ജെ.പി പ്രവര്‍ത്തകരും കാത്തിരുന്നത്. എന്നാല്‍, ഇക്കാര്യമൊന്നും വിഷയമാക്കാതെ പ്രീണനരാഷ്ട്രീയം ആഞ്ഞടിച്ചായിരുന്നു കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ അമിത് ഷായുടെ പ്രസംഗം. ദേശീയ അധ്യക്ഷന്‍െറ സാന്നിധ്യം കണക്കിലെടുത്ത് ജില്ലാതലത്തില്‍ കോട്ടയത്ത് മാത്രമായിരുന്നു വിമോചനയാത്രക്ക് സ്വീകരണം ഒരുക്കിയത്. ജില്ലാതല സമ്മേളനമായതിനാല്‍ 50,000 പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നായിരുന്നു ബി.ജെ.പി ജില്ലാ നേതൃത്വം അവകാശപ്പെട്ടത്. എന്നാല്‍, അവകാശപ്പെട്ട ജനപങ്കാളിത്തം ഉറപ്പാക്കാന്‍ സംഘാടകര്‍ക്കായില്ളെങ്കിലും വലിയൊരു ജനക്കൂട്ടത്തെ അണിനിരത്തി. യുവാക്കളായിരുന്നു എത്തിയവരില്‍ ഭൂരിഭാഗവും. വൈകുന്നേരം നാലിനായിരുന്നു സമ്മേളനം. ഉച്ചമുതല്‍ തന്നെ പ്രവര്‍ത്തകര്‍ സ്റ്റേഡിയത്തിലേക്ക് എത്തിയിരുന്നു. പ്രധാനകവാടത്തില്‍ക്കൂടി ഉള്ളില്‍ കടന്നവരെ മെറ്റല്‍ ഡിറ്റക്ടറില്‍ കൂടി കടത്തിവിട്ടും പരിശോധന നടത്തി. 4.30നാണ് അമിത് ഷായും കുമ്മനം രാജശേഖരനും വേദിയിലേക്ക് എത്തിയത്. തുടര്‍ന്നു അമിത് ഷായെ ബി.ജെ.പി ജില്ലാനേതാക്കന്മാരായ എന്‍. ഹരി, കെ.പി. സുരേഷ്, ലിജിന്‍ എന്നിവര്‍ ചേര്‍ന്നു കൂറ്റന്‍ പുഷ്പമാല ചാര്‍ത്തി സ്വീകരിച്ചു. തുടര്‍ന്നു കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ജഗത്പ്രകാശ് നദ്ദയെയും ജാഥാ ക്യാപ്റ്റന്‍ കുമ്മനം രാജശേഖരനെയും പുഷ്പമാല ചാര്‍ത്തി. ജില്ലയില്‍നിന്നുള്ള പ്രവര്‍ത്തകര്‍ക്ക് പുറമെ, ഇടുക്കി, ആലപ്പുഴ പത്തനംതിട്ട, എറണാകുളം ജില്ലയില്‍നിന്നുള്ളവരും സമ്മേളനത്തിനത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.