മെഡിക്കല്‍ കോളജിലേക്കുപോയ ആംബുലന്‍സ് ബൈക്കുമായി കൂട്ടിയിടിച്ച് മറിഞ്ഞു

ഗാന്ധിനഗര്‍: ഹര്‍ത്താല്‍ ദിനത്തില്‍ രോഗിയുമായി മെഡിക്കല്‍ കോളജിലേക്കുപോയ ആംബുലന്‍സ് (ഒമ്നിവാനും) ബൈക്കുമായി കൂട്ടിയിടിച്ച് മറിഞ്ഞു. അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കും ബൈക്ക് യാത്രികനും പരിക്കേറ്റു. ഡ്രൈവര്‍ പൊന്‍കുന്നം ചിറക്കടവ് സ്വദേശി രാജുവിനെയും (54), ബൈക്ക് യാത്രികന്‍ പേരൂര്‍ അമ്പാട്ട് സുധീഷിനെയും (17) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജുവിന്‍െറ തലക്കാണ് പരിക്ക്. ബുധനാഴ്ച ഉച്ചക്ക് 2.30ന് പാറമ്പുഴ-പേരൂര്‍ റോഡിലാണ് അപകടം. കാഞ്ഞിരപ്പള്ളിയില്‍നിന്നുള്ള രോഗിയുമായി പോകുമ്പോള്‍ എതിരെവന്ന ബൈക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. രോഗിക്ക് പരിക്കേറ്റില്ല. മണര്‍കാട് പൊലീസ് മേല്‍നടപടി സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.