കോട്ടയം: റബര്‍ വിലയടിവ് പരിഹരിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അനാസ്ഥ കാട്ടുന്നതായി ആരോപിച്ച് എല്‍.ഡി.എഫ് ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു. പൊതുഗതാഗതം താറുമാറായതോടെ യാത്ര തടസ്സപ്പെട്ടത് ജനങ്ങളില്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കി. സ്വകാര്യബസുകളും ഓട്ടോ ടാക്സികളും പൂര്‍ണമായി നിരത്തിലിറങ്ങിയില്ല. ജലഗതാഗതവും സ്തംഭിച്ചു. കടകമ്പോളങ്ങളും വ്യവസായശാലകളും അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫിസുകളുടെയും ബാങ്കുകളുടെയും സേവനം മുടങ്ങി. മിക്കയിടത്തും ഓഫിസുകള്‍ തുറന്നതേയില്ല. ആശുപത്രികളില്‍ എത്താനുള്ള അസൗകര്യം രോഗികളെയും ദുരിതത്തിലാക്കി. ഹര്‍ത്താനുകൂലികള്‍ പ്രാദേശികമായി പ്രകടനങ്ങള്‍ നടത്തി. അക്രമസംഭവങ്ങള്‍ ഉണ്ടായില്ല. മറ്റു ജില്ലകളില്‍നിന്ന് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വിസുകള്‍ തടസ്സമില്ലാതെ ഓടി. ഇരുചക്രവാഹനങ്ങളും കാറുകളും ഉള്‍പ്പെടെ ചെറിയ തോതില്‍ സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങി. കെ.എസ്.ആര്‍.ടി.സി കോട്ടയം ഡിപ്പോയില്‍നിന്ന് മുപ്പതോളം ബസുകള്‍ രാവിലെ സര്‍വിസ് നടത്തിയതായി അധികൃതര്‍ അറിയിച്ചു. പാലാ, മുത്തോലി, പാമ്പാടി, വടവാതൂര്‍ തുടങ്ങിയ പ്രദേശത്ത് സര്‍വിസിനിടെ ബസുകള്‍ സമരാനുകൂലികള്‍ തടഞ്ഞിട്ടു. ട്രെയിനില്‍ വന്നിറങ്ങിയ യാത്രക്കാര്‍ സ്വകാര്യവാഹനങ്ങളിലും പൊലീസ് വാഹനങ്ങളിലും ലക്ഷ്യത്തിലത്തെി. ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കടകള്‍ തുറക്കാതിരുന്നത് ലോഡ്ജുകളിലും മറ്റുമുള്ള താമസക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി. ആശുപത്രികളുടെയും പൊലീസ് സ്റ്റേഷനുകളുടെയും മറ്റും കാന്‍റീനുകള്‍ ഇത്തരക്കാര്‍ക്ക് ആശ്രയമായി. കോട്ടയം നഗരത്തില്‍ എല്‍.ഡി.എഫ് പ്രകടനത്തിനുശേഷം തിരുനക്കരയില്‍ ചേര്‍ന്ന യോഗം സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരന്‍ അധ്യക്ഷത വഹിച്ചു. എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പ്രഫ. എം.ടി. ജോസഫ്, കക്ഷിനേതാക്കളായ പി.ജി. സുഗുണന്‍, സാബു മുരിക്കവേലി, അഡ്വ. ഫ്രാന്‍സിസ് തോമസ്, ഐക് മാണി, പി.ജെ. വര്‍ഗീസ്, എം.കെ. പ്രഭാകരന്‍, ബാബു കപ്പക്കാല, സജി നൈനാന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.