വൈക്കം: താലൂക്ക് ഗവ.ആയുര്‍വേദ ആശുപത്രിയിലെ പുതിയ പേ വാര്‍ഡ് കെട്ടിടത്തിന്‍െറ നിര്‍മാണം നിലച്ചു. കെ.അജിത് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് ഒരുകോടി 40ലക്ഷം രൂപ ഇതിന്‍െറ നിര്‍മാണത്തിനായി അനുവദിച്ചിരുന്നു. കെ.എല്‍.ഡി.സിയായിരുന്നു നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചിരുന്നത്. 2012ലാണ് നിര്‍മാണത്തിന് ഫണ്ടനുവദിച്ചത്. 2014 മേയ് 15ന് തറക്കല്ലിട്ട് നിര്‍മാണം ആരംഭിച്ചു. മൂന്നുനിലകളുടെ പണി ഭാഗികമായി പൂര്‍ത്തീകരിച്ചു. തുടര്‍ന്നുള്ള പണി മുടങ്ങുകയായിരുന്നു. നഗരസഭയുടെ അനുമതി ലഭിക്കാത്തതാണ് നിര്‍മാണം മുടങ്ങാന്‍ കാരണമായി പറയുന്നത്. 15 രോഗികള്‍ക്ക് താമസിക്കാനുള്ള സൗകര്യത്തോടെയായിരുന്നു കെട്ടിടം നിര്‍മിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. ടൂറിസം സാധ്യതകളും മുന്നില്‍ കണ്ടായിരുന്നു പേവാര്‍ഡ് നിര്‍മാണം ആരംഭിച്ചത്. കായലോരത്തെ ഈ ആയൂര്‍വേദ ആശുപത്രിയിലേക്ക് വിദേശികള്‍ ചികിത്സതേടിയത്തൊന്‍ സാധ്യത ഏറെയാണ്. ഇത് വരുമാനവര്‍ധനവിനും ഉപകരിക്കുമായിരുന്നു. എന്നാല്‍, കെട്ടിടനിര്‍മാണം നിലച്ചത് ഇത്തരം പ്രതിക്ഷകള്‍ക്കും തിരിച്ചടിയായിരിക്കുകയാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ ആയുര്‍വേദ ആശുപത്രികളിലൊന്നാണ് വൈക്കം താലൂക്ക് ആശുപത്രി. താലൂക്കിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ഒട്ടേറെ രോഗികളാണ് ഈ ആശുപത്രിയില്‍ ചികിത്സതേടി എത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, ഇന്ന് അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന അവസ്ഥയിലാണ് ആശുപത്രി. നിലവില്‍ അഞ്ച് പേ ബെഡുകളും 20 ജനറല്‍ ബെഡുകളുമാണ് ആശുപത്രിയിലുള്ളത്. എന്നാല്‍, ചില സമയങ്ങളില്‍ ഇത് അപര്യാപ്തമാണ്. ആവശ്യത്തിന് ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ടെക്നീഷ്യന്മാരുടെയും അഭാവമാണ് മറ്റൊരു ദുരിതം. നാല് ഡോക്ടര്‍മാര്‍ വേണ്ട സ്ഥാനത്ത് മൂന്നുപേരും മൂന്ന് നഴ്സുമാര്‍ വേണ്ട സ്ഥാനത്ത് രണ്ടുപേരും രണ്ടുഫാര്‍മസിസ്റ്റുകള്‍ വേണ്ട സ്ഥാനത്ത് ഒരാളും മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. ആധുനിക രീതിയിലുള്ള ലാബും പഞ്ചകര്‍മ യൂണിറ്റും നിലവിലുണ്ടെങ്കിലും ലാബ് ടെക്നീഷ്യന്മാരുടെയും പഞ്ചകര്‍മ ഫിസിയോതറാപ്പിസ്റ്റുകളുടെയും കുറവുമൂലം നിലവിലെ സ്റ്റാഫുകളാണ് ഈ ജോലി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.