കോട്ടയം: അറവുപുഴയില്‍ ബസ് ആറ്റിലേക്ക് മറിഞ്ഞുവെന്ന തെറ്റായ സന്ദേശം പൊലീസിനെയും അഗ്നിശമനസേനയെയും വട്ടംകറക്കി. തിങ്കളാഴ്ച ഉച്ചക്ക് ഒന്നിനാണ് സംഭവങ്ങള്‍ക്ക് തുടക്കം. മീനച്ചിലാറ്റില്‍ മീന്‍ പിടിക്കാനത്തെിയ ചുങ്കം സ്വദേശിനി തങ്കമ്മ, മകന്‍ ടോണി എന്നിവര്‍ വലയെറിഞ്ഞശേഷം ചായകുടിക്കാന്‍ പോയി. ഇതിനിടെ, സമീപത്തെ കെട്ടിടനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളികളായ മൂന്നുപേര്‍ കുളിക്കാനിറങ്ങി. ഇതിനിടെ, കുളിച്ചുകൊണ്ടിരുന്ന ഒരാളുടെ കാലില്‍ വല ഉടക്കി. കുടുങ്ങിയ വലപൊട്ടിച്ചുവിട്ടുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത തങ്കമ്മയെ ഇതരസംസ്ഥാന തൊഴിലാളികള്‍ മര്‍ദിച്ചു. വള്ളത്തിലിരുന്ന മകന്‍ തുഴ ഉപയോഗിച്ച് തൊഴിലാളികളെ ആക്രമിച്ചു. ഇതിനിടെ തങ്കമ്മ പൊലീസിന് ഫോണ്‍ ചെയ്തു. ‘ഓടിവായോയെന്ന്’ നിലവിളിച്ചാണ് ഫോണ്‍ ചെയ്തത്. എവിടെയാണെന്ന് പൊലീസ് ചോദിച്ചപ്പോള്‍ ബസ് മറിഞ്ഞിടത്താണേയെന്ന് തങ്കമ്മ പറഞ്ഞു. ഇതോടെ ഫോണെടുത്ത കണ്‍ട്രോള്‍റൂമിലെ പൊലീസുകാരനും ഞെട്ടി. താഴത്തങ്ങാടിയില്‍ ബസ്മറിഞ്ഞ സ്ഥലത്ത് അപകടമുണ്ടായെന്ന് ധരിച്ച് പൊലീസ് സന്ദേശം അഗ്നിശമനസേനക്ക് കൈമാറി. തുടര്‍ന്ന് അഗ്നിശമനസേനയുടെ രണ്ടു യൂനിറ്റും ആംബുലന്‍സും അപകട സ്ഥലത്തേക്ക് കുതിച്ചു. നഗരത്തിലൂടെ അലാറം മുഴക്കി ഒന്നിനുപിറകേ ഒന്നായി അഗ്നിശമനസേനയുടെ വാഹനവും ആംബുലന്‍സും പോയതറിഞ്ഞ് മാധ്യമപ്രവര്‍ത്തകരും ഒപ്പംകൂടി. തഹസില്‍ദാര്‍, വില്ളേജ് ഓഫിസര്‍ എന്നിവരും നാട്ടുകാരും സ്ഥലത്തത്തെി. സംഭവത്തെക്കുറിച്ചുള്ള അന്വേഷണമത്തെിയത് തമ്മില്‍ തല്ലിയ സംഭവത്തിലേക്കാണ്. ഇരുകൂട്ടരെയും വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്നു. എല്ലാവരെയും വട്ടംകറക്കിയ സംഭവത്തിനൊടുവില്‍ നാട്ടുകാരായ പി.എച്ച്. സലിം, ഹക്കീം, ജീമോന്‍, ഫസില്‍ എന്നിവരുടെ ഇടപെടലിനത്തെുടര്‍ന്ന് പ്രശ്നം രമ്യമായി പരിഹരിച്ച് വിട്ടയക്കുകയായിരുന്നു. 2010 മാര്‍ച്ചില്‍ ഇതേസ്ഥലത്ത് ആറ്റിലേക്ക് ബസ് മറിഞ്ഞ് 11പേര്‍ മരിച്ചിരുന്നു. അടുത്തിടെ അറുപറയില്‍ കാര്‍ പുഴയിലേക്ക് വീണ് ദമ്പതികളും മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.