കുറവിലങ്ങാട്: നിരവധി ജീവന്‍ കവര്‍ന്ന മോനിപ്പള്ളി കൊള്ളിവളവ് നിവരുന്നു. ഡ്രൈവര്‍മാരുടെ പേടിസ്വപ്നമായ ഈ വളവ് എം.സി റോഡ് നവീകരണ ഭാഗമായാണ് ഇല്ലാതാകുന്നത്. കൊള്ളിവളവെന്ന് കഴിഞ്ഞുകിട്ടിയിരുന്നെങ്കില്‍ എന്നായിരുന്നു ഡ്രൈവര്‍മാരുടെ പ്രാര്‍ഥന. അത്രമാത്രം ദുഷ്കരം പിടിച്ച വളവാണിത്. മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിക്ക് സമീപമാണ് ഈ കൊടുംവളവ്. കുത്തനെയിറക്കവും ഒരു വശത്തേക്കുള്ള പാതയുടെ ചരിവും ഇവിടുത്തെ അപകട സാധ്യത വര്‍ധിപ്പിച്ചിരുന്നു. എം.സി റോഡില്‍ വാഹനാപകടങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച മേഖലയാണ് മോനിപ്പള്ളി മുതല്‍ പുതുവേലിവരെയുള്ള വളവുകള്‍. അതിലെ ഒന്നാംനമ്പര്‍ പാതയാണ് കൊള്ളിവളവ്. ടോറസ് ലോറികള്‍, കെ.എസ്.ആര്‍.ടി.സി ബസുകള്‍, ഓട്ടോകള്‍, ബൈക്കുകള്‍ എന്നിവ ഇവിടെ സ്ഥിരം അപകടത്തില്‍പെടുന്നു. മഴക്കാലത്താണ് ഏറെയും അപകടങ്ങള്‍ നടക്കുന്നത്. ഓരോ അപകടങ്ങളും നാട്ടുകാര്‍ക്ക് നടുക്കുന്ന ഓര്‍മായാണ്. ഇവിടെയുള്ള വീടിന്‍െറ ഭിത്തിയില്‍ ഇടിച്ചാണ് പലപ്പോഴും വാഹനങ്ങള്‍ നില്‍ക്കുന്നത്. മൂന്നു വര്‍ഷം മുമ്പാണ് ഇതേ സ്ഥലത്ത് ഗ്യാസുമായി വന്ന ടാങ്കര്‍ മറിഞ്ഞ് മൂന്നു ദിവസത്തോളം ജനജീവിതം സ്തംഭിച്ചത്. ഇതേ സ്ഥലത്തിന് അര കി.മീ. അകലെ നിരപ്പുംപുറത്തുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാര്‍ തല്‍ക്ഷണം മരിച്ചിരുന്നു. അപകട സാധ്യത ഇല്ലാതാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും വാഹനങ്ങള്‍ ഇവയെല്ലാം രാത്രിയില്‍ ഇടിച്ചുനശിപ്പിച്ചിരുന്നു. എം.സി റോഡ് നവീകരണ ഭാഗമായി മോനിപ്പള്ളി മുതല്‍ പുതുവേലിവരെയുള്ള എല്ലാ അപകട വളവുകളും നിവരുമ്പോള്‍ ജനങ്ങള്‍ക്കും യാത്രികര്‍ക്കും ആശ്വാസമാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.