വൈക്കം: താലൂക്ക് ഓഫിസിനുമുന്നില്‍ പതിമൂന്നിലധികം പട്ടികവര്‍ഗ കുടുംബങ്ങള്‍ നടത്തിവന്ന സമരം സി.കെ. ആശ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീര്‍പ്പായി. ഭൂമിയും തൊഴിലും ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ഒരുവര്‍ഷമായി നടത്തിവന്ന സമരമാണ് ഒത്തുതീര്‍പ്പിലത്തെിയത്. ഉള്ളാടന്‍, കാട്ടുനായ്ക്കന്‍, മലവേടന്‍ വിഭാഗങ്ങളില്‍പെട്ട 13 കുടുംബങ്ങള്‍ സമരപ്പന്തലില്‍ അന്തിയുറങ്ങിയാണ് തങ്ങളുടെ ആവശ്യങ്ങള്‍ക്കുവേണ്ടി പോരാട്ടം നടത്തിയത്. മുഴുവന്‍ പട്ടികവര്‍ഗക്കാര്‍ക്കും ഒരേക്കര്‍ ഭൂമി പതിച്ചുനല്‍കുക, എംപ്ളോയ്മെന്‍റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തൊഴില്‍ നല്‍കുക, ഭൂമി കിട്ടാതിരിക്കാന്‍ കാലതാമസം വരുത്തിയ മുന്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസറെ ശിക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇവര്‍ സമരം നടത്തിവന്നത്. സി.കെ. ആശ എം.എല്‍.എ ഇവരുടെ പ്രശ്നങ്ങള്‍ സംസ്ഥാന സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെടുത്തിയതിനത്തെുടര്‍ന്ന് സമരം ഒത്തുതീര്‍പ്പാക്കാന്‍ റവന്യൂ മന്ത്രി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് പ്രശ്നപരിഹാരത്തിന് വഴിതെളിഞ്ഞത്. ഭൂമിലഭിക്കുമെന്ന ഉറപ്പിനത്തെുടര്‍ന്നാണ് സമരം ഒത്തുതീര്‍പ്പായതെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. സമരത്തില്‍ പങ്കെടുത്ത അര്‍ഹതപ്പെട്ട പത്ത് കുടുംബങ്ങള്‍ക്ക് 25 സെന്‍റ് സ്ഥലം നല്‍കും. ‘ആശിക്കുന്ന ഭൂമി ആദിവാസികള്‍ക്ക് സ്വന്തം’ എന്ന പദ്ധതിയില്‍പെടുത്തി കാഞ്ഞിരപ്പള്ളി ചെറുവള്ളിയിലാണ് സ്ഥലം നല്‍കുന്നത്. ഇവിടെ വീട് നിര്‍മിക്കാന്‍ മൂന്നരലക്ഷം രൂപയും നല്‍കും. സമരം ചെയ്ത മറ്റ് രണ്ട് കുടുംബങ്ങള്‍ക്ക് ഭൂരഹിതരല്ലാത്ത കേരളം പദ്ധതിയില്‍പെടുത്തി മൂന്ന് സെന്‍റ് സ്ഥലം അനുവദിക്കും. ഇവര്‍ക്ക് കൃഷിഭൂമി നല്‍കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ പിന്നീട് തീരുമാനമെടുക്കും. താലൂക്ക് ഓഫിസ് ചേംബറില്‍ സി.കെ. ആശ എം.എല്‍.എ, കലക്ടര്‍ സി.എ. ലത എന്നിവരുമായി നടന്ന ചര്‍ച്ചയില്‍ സമരസഹായസമിതി ചെയര്‍മാന്‍ പുഷ്കരന്‍, സമരസമിതി കണ്‍വീനര്‍ പി.കെ. വേണു, കോണ്‍ഗ്രസ് -എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി. ഗോപി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.