ജില്ല സ്കൂള്‍ കലോത്സവം ജനുവരി മൂന്നുമുതല്‍ കാഞ്ഞിരപ്പള്ളിയില്‍

കാഞ്ഞിരപ്പള്ളി: കോട്ടയം റവന്യൂ ജില്ല സ്കൂള്‍ കലോത്സവം ജനുവരി മൂന്നുമുതല്‍ ആറുവരെ കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക് എച്ച്.എസ്.എസ്, സെന്‍റ് മേരീസ് എച്ച്.എസ്.എസ്, എ.കെ.ജെ.എം എച്ച്.എസ്.എസ്, മൈക്ക ഇംഗ്ളീഷ് മീഡിയം എച്ച്.എസ്, പേട്ട ജി.എച്ച്.എസ് എന്നീ വേദികളിലായി നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്നിന് വൈകീട്ട് മൂന്നിന് ആന്‍േറാ ആന്‍റണി എം.പി ഉദ്ഘാടനം നിര്‍വഹിക്കും.ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ് അധ്യക്ഷത വഹിക്കും. ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുധ സ്വാഗതം പറയും. ആര്‍ച്ച് ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തും. സംസ്കൃതോത്സവത്തിന്‍െറ ഉദ്ഘാടനം ഡോ. എന്‍. ജയരാജ് എം.എല്‍.എയും അറബിക് കലോത്സവത്തിന്‍െറ ഉദ്ഘാടനം കെ. സുരേഷ്കുറുപ്പ് എം.എല്‍.എയും നിര്‍വഹിക്കും. മോന്‍സ് ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. 13 വിദ്യാഭ്യാസ ഉപജില്ലകളില്‍നിന്ന് 7256 പ്രതിഭകള്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരക്കും. കലോത്സവത്തിന്‍െറ ഒന്നാംദിനം (ജനുവരി മൂന്ന്) സ്റ്റേജ് ഇനത്തില്‍ 12 മത്സരവും രചന വിഭാഗത്തില്‍ എട്ട് മത്സരങ്ങളിലുമായി 2443 കുട്ടികള്‍ പങ്കെടുക്കും. നാലിന് പത്ത് വേദികളിലായി 1876 കുട്ടികളും അഞ്ചിന് പത്ത് വേദികളിലായി 2163 കുട്ടികളും സമാപന ദിവസം ഏഴു വേദികളിലായി 774 കുട്ടികളും മത്സരിക്കും. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ മത്സരത്തിന്‍െറ സുഗമമായ നടത്തിപ്പിന് വിപുലമായ ഒരുക്കം നടത്തിവരുന്നു. ആറിന് അഞ്ചിന് നടക്കുന്ന സമാപനസമ്മേളനം പി.സി. ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുധ, ഡി.ഇ.ഒ പി.വി. പത്മജ, ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ സി.എന്‍. തങ്കച്ചന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ.വി. അനീഷ് ലാല്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.