മില്ലുടമകള്‍ സംഭരിക്കുന്നില്ല : ടണ്‍ കണക്കിന് നെല്ല് പാടത്ത്

കല്ലറ: താരയുടെ പേരില്‍ കര്‍ഷകരും മില്ലുകാരും തമ്മിലുള്ള ഭിന്നതമൂലം കര്‍ഷകരുടെ ടണ്‍ കണക്കിന് നെല്ല് വെയിലും മഞ്ഞുമേറ്റ് പാടത്ത് കിടക്കുന്നു. പ്രശ്നപരിഹാരത്തിന് വ്യാഴാഴ്ച സപൈ്ളകോ അധികൃതരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കൃഷിക്കാരും മില്ലുടമകളുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. കല്ലറ പഞ്ചായത്തിലെ കങ്ങഴ, മുണ്ടാര്‍ എന്നീ പാടങ്ങളിലെ 173 ഏക്കര്‍ പാടത്തെ കൊയ്തെടുത്ത 840 ടണ്‍ നെല്ലാണ് പാടത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കുന്നുകൂടിക്കിടക്കുന്നത്. സര്‍ക്കാര്‍ ഏല്‍പിച്ച ഒമ്പത് മില്ലുടമകളുടെ ഏജന്‍റുമാരാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്. 100 കിലോ നെല്ലിന് 20 കിലോ താരയാണ് ഏജന്‍റുമാര്‍ ആവശ്യപ്പെടുന്നത്. ഏജന്‍റുമാര്‍ ഇടനിലക്കാരായിനിന്ന് കര്‍ഷകന് ലഭിക്കേണ്ട ലാഭം തട്ടിയെടുക്കാനാണ് നെല്ല് സംഭരണം വൈകിപ്പിക്കാന്‍ കാരണമെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. സമീപത്തെ പാടങ്ങളില്‍ അരക്കിലോയാണ് താര നല്‍കിയതെന്നും അഞ്ചുകിലോ നല്‍കുന്നതിന് തയാറാണെന്നും കര്‍ഷകര്‍ പറഞ്ഞു. പാഡി ഓഫിസര്‍ പരിശോധനയില്‍ നെല്ലിന് ഗുണനിലവാരമുണ്ടെന്നും കണ്ടത്തെിയിരുന്നു. അഞ്ച് കിലോയില്‍ കൂടുതല്‍ നെല്ല് താരയായി നല്‍കാന്‍ കഴിയില്ളെന്ന് കര്‍ഷകര്‍ പറഞ്ഞു. മഞ്ഞുവീഴ്ച ശക്തമായതോടെ പാടത്ത് നെല്ല് പടുതയിട്ട് സൂക്ഷിച്ചിരിക്കുകയാണ്. പന്ത്രണ്ടോളം കുടുംബശ്രീ പ്രവര്‍ത്തകരും കര്‍ഷകരും ചേര്‍ന്ന് ഉല്‍പാദിപ്പിച്ച നെല്ലാണിത്. പലിശക്ക് പണം വാങ്ങിയും സ്വര്‍ണം പണയംവെച്ചും ബാങ്ക് വായ്പ എടുത്തുമാണ് കൃഷി ഇറക്കിയത്. കടുത്തുരുത്തി മുണ്ടാര്‍ പാടത്തെ നെല്ല് സംഭരിക്കാന്‍ എറണാകുളത്തുനിന്ന് കീര്‍ത്തി മില്ലുകാര്‍ എത്തുമെന്ന് പാഡി ഓഫിസര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.