സൗദിയില്‍ അഞ്ചു മലയാളി യുവതികള്‍ വീട്ടുതടങ്കലില്‍

മുണ്ടക്കയം: സൗദി അറേബ്യയില്‍ മുണ്ടക്കയം സ്വദേശിയടക്കം അഞ്ചു മലയാളി യുവതികള്‍ വീട്ടുതടങ്കലിലെന്ന് പരാതി. ജോലിക്കായി കൊണ്ടുപോയ സ്ത്രീകളെ അധികജോലിക്ക് പ്രേരിപ്പിക്കുകയും വിസമ്മതിച്ചതിതെ തുടര്‍ന്ന് വീട്ടുതടങ്കലില്‍ വെക്കുകയും ചെയ്തതായാണ് പരാതി. തന്‍െറ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ മാനസീക പീഡനം അനുഭവിച്ച് തടവില്‍ കഴിയുകയാണെന്ന് മുണ്ടക്കയം കാരിമറ്റത്തില്‍ ബൈജുവാണ് പൊലീസില്‍ പരാതി നല്‍കിയത്. 22 മാസം മുമ്പാണ് ബൈജുവിന്‍െറ ഭാര്യ ബീന അടക്കം അഞ്ചു സ്ത്രീകളെ തിരുവനന്തപുരം സ്വദേശികളായ ദമ്പതികള്‍ ജോലിക്കായി സൗദിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍, കുറഞ്ഞ ശമ്പളത്തിന് കഠിനമായ വീട്ടുജോലികള്‍ ചെയ്യേണ്ടിവന്നു. മാസങ്ങളായി ശമ്പളം നല്‍കുന്നില്ല. കഠിനജോലി ചെയ്യാന്‍ വിസമ്മതിച്ചപ്പോള്‍ മുറിയില്‍ പൂട്ടിയിട്ട് ഭക്ഷണവും വെള്ളവും നല്‍കാതെ പീഡിപ്പിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. ജോലിയെടുത്തില്ളെങ്കില്‍ നാട്ടിലേക്ക് വിടാതെ കള്ളക്കേസില്‍ കുടുക്കി അകത്താക്കുമെന്ന്് ഭീഷണിപ്പെടുത്തിയതോടെ ഇവര്‍ ബന്ധുക്കള്‍ക്ക് സാമൂഹിക മാധ്യമങ്ങള്‍ വഴി ദുരിത ജീവിതത്തിന്‍െറ വിഡിയോ അയക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. ഇവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന മുണ്ടക്കയം സ്വദേശിനി അംബി ജയന്‍ ഒമ്പതുമാസം മുമ്പ് തിരികെ നാട്ടിലത്തെിയിരുന്നു. മറ്റു സ്ത്രീകളെ അധികജോലി ചെയ്യിച്ച് ചൂഷണം ചെയ്യുന്നത് ചോദ്യംചെയ്തപ്പോള്‍ തന്നെ നാട്ടിലേക്ക് മടക്കി അയക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. തങ്ങളെ കൊണ്ടുപോയ സുമയ്യ ഷാജഹാന്‍ എന്ന സ്ത്രീ സൗദി പൗരന്‍െറ സഹായത്തോടെ ബ്യൂട്ടിപാര്‍ലര്‍ നടത്തുകയാണെന്നും ഇയാളുടെ സഹായത്തോടെയാണ് കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും സ്ത്രീകളെ ജോലി വാഗ്ദാനം നല്‍കി എത്തിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. സ്ത്രീകള്‍ ജോലിക്കുനില്‍ക്കുന്ന വീട്ടില്‍നിന്ന് ശരിക്കുള്ള ശമ്പളം കൈപ്പറ്റുകയും അതില്‍ കുറച്ചുമാത്രം തൊഴിലാളിക്കു നല്‍കുകയുമാണ് ചെയ്യുന്നത്. ബാക്കി ശമ്പളം ചോദിക്കാതെ നാട്ടിലേക്ക് മടങ്ങാന്‍ വേണ്ടിയാകണം സ്ത്രീകളെ മാനസീകമായി ഇവര്‍ പീഡിപ്പിക്കുന്നതെന്നും അംബി ജയന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.