ചങ്ങനാശ്ശേരി: മതസൗഹാര്‍ദത്തിന്‍െറ സന്ദേശമുയര്‍ത്തി നടക്കുന്ന ചന്ദനക്കുടം ദേശീയാഘോഷം 25, 26 തീയതികളില്‍ പുതൂര്‍പള്ളിയില്‍ നടക്കുമെന്ന് ജമാഅത്ത് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25ന് വൈകീട്ട് നാലിന് പുതൂര്‍പള്ളി അങ്കണത്തില്‍ 215ാമത് ചന്ദനക്കുടം ദേശീയാഘോഷം കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. പുതൂര്‍ പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്‍റ് പി.എസ്.എം. ബഷീര്‍ അധ്യക്ഷതവഹിക്കും. തുടര്‍ന്ന് മാനവമൈത്രിസംഗമം സി.എഫ്. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കുറിച്ചി അദൈ്വത വിദ്യാശ്രമം മഠാധിപതി സ്വാമി ധര്‍മചൈതന്യ മാനവമൈത്രി സന്ദേശം നല്‍കും. ചന്ദനക്കുടഘോഷയാത്ര എന്‍.എസ്.എസ് നായക സഭാംഗം ഹരികുമാര്‍ കോയിക്കല്‍ ഉദ്ഘാടനം ചെയ്യും. പ്രഭാഷണം ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍ നിര്‍വഹിക്കും. ജോ.സെക്രട്ടറി ഹിദായത്തുല്ലഖാന്‍ നന്ദി പറയും. വൈകീട്ട് അഞ്ചിന് ചന്ദനക്കുടം ഘോഷയാത്ര പുറപ്പെടും. ഘോഷയാത്രക്ക് ഇലക്ട്രിസിറ്റി ബോര്‍ഡ്, ചങ്ങനാശ്ശേരി നഗരസഭ, കാവില്‍ ഭഗവതീക്ഷേത്ര മൈതാനത്ത് കാവില്‍ ഭഗവതിസേവ സംഘംവക സ്വീകരണം നല്‍കും. താലൂക്ക് കച്ചേരി, എക്സൈസ്, ഫയര്‍സ്റ്റേഷന്‍, പോസ്റ്റ് ഓഫിസ്, എന്‍.എസ്.എസ് ആസ്ഥാനം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം രാത്രി 11ഓടെ ചന്ദനക്കുടഘോഷയാത്ര തിരികെ പുതൂര്‍പള്ളി അങ്കണത്തില്‍ തിരിച്ചത്തെും. 25ന് രാത്രി 11 മുതല്‍ വൈക്കം വിജയലക്ഷ്മി നയിക്കുന്ന ഗാനമേള. 26ന് രാവിലെ എട്ടിന് ഇരൂപ്പ ജങ്ഷനില്‍ ശിങ്കാരിമേളം, ഇരൂപ്പ തൈക്കാവില്‍നിന്ന് ചന്ദനക്കുടം ഘോഷയാത്ര ആരംഭിക്കുന്നു. 8.30ന് ആരമല തൈക്കാവില്‍ എത്തും. ആരമല, മുക്കാട്ടുപടി, തൃക്കൊടിത്താനം രക്തേശ്വരിക്ഷേത്രം, ഇരൂപ്പാകവല. ഫാത്തിമാപുരം, മാരിയമ്മന്‍കോവില്‍, പട്ടത്തിമുക്ക്, സാംബവ മഹാസഭ, ഐ.സി.ഒ ജങ്ഷന്‍, കെ.എസ്.ആര്‍.ടി.സി, ഒന്നാം നമ്പര്‍ ബസ്സ്റ്റാന്‍ഡ് തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം ഘോഷയാത്ര രാവിലെ 11ന് പള്ളി അങ്കണത്തില്‍ എത്തും. വൈകീട്ട് മൂന്നിന് ചന്തയില്‍നിന്ന് പുറപ്പെടുന്ന ചന്ദനക്കുടഘോഷയാത്ര ചന്തക്കടവ് മൈതാനം, മൂസാവരി ജങ്ഷന്‍, പൊലീസ് സ്റ്റേഷന്‍, മെത്രാപ്പോലീത്തന്‍പള്ളി, കവല ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്വീകരണത്തിനുശേഷം 10.30ന് പള്ളിയില്‍ തിരിച്ചത്തെും. രാത്രി 12ന് നേര്‍ച്ചപ്പാറയിലേക്ക് ചന്ദനക്കുട ഘോഷയാത്ര ആരംഭിക്കും. പുലര്‍ച്ചെ 3.30ന് ഘോഷയാത്ര തിരികെ പുതൂര്‍പള്ളി അങ്കണത്തിലത്തെുന്നതോടെ ചന്ദനക്കുടാഘോഷ ചടങ്ങുകള്‍ സമാപിക്കും. 26ന് രാത്രി 10ന് ചലച്ചിത്ര പിന്നണിഗായകരായ രാജലക്ഷമിയും ഖാലിദും നയിക്കുന്ന ഗാനമേള. രാത്രി ഒന്നിന്് പട്ടുറുമാല്‍ മൈലാഞ്ചി ഫെയിം ഹാഷിം ആലപ്പുഴ, ശബ്നം കൊച്ചി, ഹസ്ന ആലപ്പുഴ, ഷിഫാസ് എന്നിവര്‍ നയിക്കുന്ന പട്ടുറുമാല്‍ ഷോയോടുകൂടി ആഘോഷം സമാപിക്കുമെന്ന് ചന്ദനക്കുടം ദേശീയാഘോഷ കമ്മിറ്റി ഭാരവാഹികളായ പി.എസ്. മുഹമ്മദ് ബഷീര്‍, ലത്തീഫ് മമ്മറാന്‍, പി.എ. അബ്ദുല്‍ ഖാദര്‍, പി.ബി. ജാനി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.