വികസനം കാത്ത് കുളമാവ് –വടക്കേപ്പുഴ ടൂറിസം പദ്ധതി

ഇടുക്കി: കുളമാവ്-വടക്കേപ്പുഴ ടൂറിസം പദ്ധതി എങ്ങുമത്തെിയില്ല. പദ്ധതിക്ക് റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ ഒരുകോടി പ്രഖ്യാപിച്ചെങ്കിലും തുടര്‍നടപടിയുണ്ടായില്ല. ടൂറിസത്തിന്‍െറ അനന്ത സാധ്യതകളുമായി കുളമാവ് പൊലീസ് സ്റ്റേഷന് സമീപം ഹെക്ടര്‍ കണക്കിന് പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന ഈ ജലാശയത്തോട് അധികൃതരുടെ അവഗണന തുടരുകയാണ്. പാഴാകുന്ന ജലം ഇടുക്കി ഡാമിലേക്ക് എത്തിക്കാനാണ് ഇവിടെ തടയണ നിര്‍മിച്ചത്. ഇതില്‍ വൈദ്യുതി വകുപ്പ് വിജയിക്കുകയും ചെയ്തു. പിന്നീട് ജലാശയത്തില്‍ നീലത്താമരകള്‍ വ്യാപകമായി വിരിഞ്ഞതോടെയാണ് സഞ്ചാരികളുടെ വരവ് വര്‍ധിച്ചത്. നീലത്താമരകള്‍ വിരിഞ്ഞുനില്‍ക്കുന്ന ജലാശയത്തില്‍ നീന്തിത്തുടിയിക്കുന്ന താറാവ് കൂട്ടങ്ങളും സഞ്ചാരികളെ ആകര്‍ഷിച്ചു. ഈ സാഹചര്യത്തിലാണ് ടൂറിസം വികസനത്തിനായി എം.എല്‍.എ തുക പ്രഖ്യാപിച്ചത്. സ്വപ്നപദ്ധതി സാക്ഷാത്കരിക്കാന്‍ വൈദ്യുതി മന്ത്രി എം.എം. മണി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇവിടെ ഹൈഡല്‍ ടൂറിസം പദ്ധതി നടപ്പാക്കാന്‍ വാങ്ങിയ ബോട്ടുകള്‍ മാട്ടുപ്പെട്ടിയിലേക്ക് മാറ്റിയതും തിരിച്ചടിയായെന്ന് പ്രദേശവാസികള്‍ പറയുന്നു. നെല്ലിക്കപ്പാറ, ചക്കമാലി, പോത്തുമറ്റം തുടങ്ങി ടൂറിസം സാധ്യതകളുള്ള നിരവധി പ്രദേശങ്ങള്‍ ഇവിടെയുണ്ട്. സംസ്ഥാനപാതയോട് ചേര്‍ന്ന പ്രദേശമായതിനാല്‍ ടൂറിസം പദ്ധതി ആരംഭിച്ചാല്‍ ഇവിടേക്ക് സഞ്ചാരികളുടെ വരവും വര്‍ധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.