നബിദിന റാലിക്ക് സ്വീകരണവുമായി ക്ഷേത്ര ഭാരവാഹികള്‍

മുണ്ടക്കയം: നബിദിന റാലിയില്‍ സൗഹൃദം പങ്കിട്ട് ക്ഷേത്രം ഭാരവാഹികള്‍. പെരുവന്താനം ജുമാമസ്ജിദിന്‍െറ നേതൃത്വത്തില്‍ സംഘടിപ്പിച്ച നബിദിന റാലിയില്‍ പങ്കെടുത്ത ആളുകള്‍ക്ക് ദാഹജലം നല്‍കിയാണ് പെരുവന്താനം ശ്രി ധര്‍മശാസ്താക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളും നവദീപം പുരുഷ സ്വാശ്രയസംഘവും മതസൗഹാര്‍ദത്തിനു മാതൃകയായത്. രാവിലെ പള്ളിയങ്കണത്തില്‍ ആരംഭിച്ച റാലി ദേശീയപാതയില്‍ പ്രവേശിച്ചപ്പോള്‍ കവാടത്തില്‍ കാത്തുനിന്ന ക്ഷേത്രം ഭാരവാഹികളും പുരുഷ സ്വാശ്രയസംഘം ഭാരവാഹികളും ചേര്‍ന്നു ഇമാം മുഹമ്മദ് മൗലവി, മുഹമ്മദ് മുലാദിക്, പി.പി. അബ്ദുല്‍ഷുക്കൂര്‍ എന്നിവരെ സ്വീകരിച്ചു. തുടര്‍ന്നു മധുര സര്‍ബത്ത് വിതരണം ചെയ്യുകയായിരുന്നു. ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികളായ ശശികുമാര്‍ പുത്തന്‍വീട്, മനോജ് പൊങ്ങന്‍പാറ, സംഘം ഭാരവാഹികളായ രാഹുല്‍പാറയില്‍, കലേഷ് ബാബു, വിനീഷ് കുമാര്‍, അനന്തു, സനൂപ്, അഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.