ആനക്കയത്ത് ചെക്ക് ഡാം നിര്‍മാണ ഉദ്ഘാടനം നാളെ

കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡില്‍പെട്ട പൂതക്കുഴി നിവാസികളുടെ ശുദ്ധജലക്ഷാമത്തിനു ശാശ്വത പരിഹാരമെന്ന നിലയില്‍ ആനക്കയത്ത് അനുവദിച്ച ചെക്ക് ഡാമിന്‍െറ നിര്‍മാണ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. രാവിലെ 11ന് ഡോ. എന്‍. ജയരാജ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ബ്ളോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പി.എ. ഷമീര്‍, ഗ്രാമപഞ്ചായത്ത് അംഗം നുബിന്‍ അന്‍ഫല്‍ എന്നിവര്‍ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷക്കീല നസീര്‍ അധ്യക്ഷതവഹിക്കും. 58 ലക്ഷം രൂപയാണ് അടങ്കല്‍ തുക. ആനക്കയം കുടിവെള്ള പദ്ധതി, പൂതക്കുഴി മുഹ്യിദ്ദീന്‍ ജുമാമസ്ജിദ്, 33ാം നമ്പര്‍ അംഗന്‍വാടി, സമീപങ്ങളിലെ നിരവധി കിണറുകള്‍, കൃഷിയിടങ്ങള്‍ എന്നിവക്ക് ജലലഭ്യത ഉറപ്പാക്കാന്‍ ചെക്ക്ഡാമിലൂടെ കഴിയും. ശുദ്ധജല ക്ഷാമം രൂക്ഷമായി നേരിടുന്ന പൂതക്കുഴി മേഖലയിലെ 200 കുടുംബങ്ങള്‍ക്ക് പ്രതിദിനം ഒരു ലക്ഷം ലിറ്റര്‍ വെള്ളം വിതരണം ചെയ്യുന്ന ആനക്കയം കുടിവെള്ള പദ്ധതിക്ക് ജലം ഉറപ്പാക്കുമെന്നാണ് പദ്ധതിയുടെ പ്രധാന നേട്ടം. ചെക്ക്ഡാമും അതിനോടനുബന്ധിച്ചു സമീപത്ത് സംരക്ഷണ ഭിത്തി നിര്‍മിക്കാനും തുക വകയിരുത്തിയിട്ടുണ്ട്. കേരള ലാന്‍ഡ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍െറ മേല്‍നോട്ടത്തിലായിരിക്കും നിര്‍മാണപ്രവര്‍ത്തനം. പഞ്ചായത്തില്‍ ഇതിനു പുറമെ 12ാം വാര്‍ഡില്‍പെട്ട കല്ളോലി പ്രദേശത്തും ടൗണില്‍ കോവില്‍ക്കടവ് ഭാഗത്തും ചെക്ക്ഡാം നിര്‍മിക്കാനുള്ള നടപടി പൂര്‍ത്തിയായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.