പനച്ചിക്കാട്ട് കണ്ടത്തെിയ തലയോട്ടി തിരിച്ചറിഞ്ഞു

ചിങ്ങവനം: പനച്ചിക്കാട് ക്ഷേത്രത്തിനു സമീപം കുറ്റിക്കാട്ടില്‍ കണ്ടത്തെിയ തലയോട്ടിയും ശരീരഭാഗങ്ങളും മൂന്നുമാസം മുമ്പ് കാണാതായ വൃദ്ധന്‍േറതെന്ന് തിരിച്ചറിഞ്ഞു. പനച്ചിക്കാട് അമ്പലക്കരോട്ട് കെ.എന്‍. ശിവരാമനെയായിരുന്നു സെപ്റ്റംബര്‍ ആദ്യം മുതല്‍ കാണാതായത്. മകന്‍ ഗോപകുമാറാണ് ശരീര ഭാഗങ്ങള്‍ പിതാവിന്‍െറ തന്നെയെന്ന് തിരിച്ചറിഞ്ഞത്. ഇദ്ദേഹം വാങ്ങി നല്‍കിയ വാച്ചും ഷര്‍ട്ടും ശരീരഭാഗങ്ങള്‍ക്കൊപ്പം കണ്ടത്തെിയിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് ആനയെ തളക്കാനത്തെിയവരാണ് കുറ്റിക്കാട്ടില്‍ അസ്ഥികൂടം കണ്ടത്തെിയത്. തേക്കുമരത്തിന് താഴെയായിരുന്നു ഇത് കണ്ടത്തെിയത്. മരത്തില്‍ ഒരു പ്ളാസ്റ്റിക് ചരടും കണ്ടത്തെിയിരുന്നു. വെളിച്ചക്കുറവ് മൂലം ഇന്‍ക്വസ്റ്റ് ഇന്നലത്തേക്കു മാറ്റുകയായിരുന്നു. ചിങ്ങവനം എസ്.ഐ എം.എസ് ഷിബുവിന്‍െറ നേതൃത്വത്തിലാരംഭിച്ച നടപടിക്രമങ്ങള്‍ ഉച്ചയോടെ പൂര്‍ത്തിയായി. വിരലടയാള വിദഗ്ധ ലീന എം. നായര്‍, ഫോറന്‍സിക് വിഭാഗം ഉദ്യേഗസ്ഥര്‍ തുടങ്ങിയവരും സംഭവസ്ഥലത്തത്തെി. പ്രശസ്ത കഥകളിസംഗീതജ്ഞന്‍ പള്ളം മാധവന്‍െറ സഹോദരനായിരുന്നു ശിവരാമന്‍. കൗസല്യയാണ് ഭാര്യ. മകള്‍: ബിന്ദു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.