മുണ്ടക്കയത്ത് വിമാനത്താവളം വേണമെന്ന് ആവശ്യം

മുണ്ടക്കയം: എരുമേലി അടഞ്ഞ അധ്യായമായ സാഹചര്യത്തില്‍ മുണ്ടക്കയത്ത് വിമാനത്താവളം വേണമെന്ന ആവശ്യം ശക്തമാവുന്നു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ മധ്യഭാഗമെന്നു വിശേഷിപ്പിക്കുന്ന മുണ്ടക്കയമാണ് വിമാനത്താവളത്തിന് അനുയോജ്യമെന്നാണ് വിലയിരുത്തല്‍. പ്രകൃതി-പാരിസ്ഥിതിക പ്രശ്നങ്ങളോ വന്യജീവി സംരക്ഷണത്തിനു കോട്ടംവരുകയോ ചെയ്യാത്ത മേഖലയാണിത്. കൊട്ടാരക്കര-ദിണ്ഡുഗല്‍ 183 ദേശീയപാത, തേക്കടി, വാഗമണ്‍, കുട്ടിക്കാനം, മൂന്നാര്‍ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ കുറഞ്ഞ ദൈര്‍ഘ്യം തുടങ്ങിയവ അനുകൂല ഘടകങ്ങളാണ്. നിര്‍ദിഷ്ട അങ്കമാലി-ശബരി റെയില്‍പാത കടന്നുപോകുന്നത് ഇതിന്‍െറ പരിധിയിലാണ്. മുണ്ടക്കയം മുപ്പത്തിയഞ്ചാം മൈല്‍ പാരിസണ്‍ റബര്‍ എസറ്റേറ്റ്, ടി.ആര്‍ ആന്‍ഡ് ടി കമ്പനി, ട്രോപ്പിക്കല്‍ പ്ളാന്‍േറഷന്‍ തുടങ്ങിയ സ്വകാര്യ തോട്ടങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്താനാവും.ഈ ആവശ്യമുന്നയിച്ച് ആന്‍േറാ ആന്‍റണി എം.പി, പി.സി. ജോര്‍ജ് എം.എല്‍.എ എന്നിവര്‍ക്കു നിവേദനം നല്‍കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുണ്ടക്കയം യൂനിറ്റ് പ്രസിഡന്‍റ് സി.കെ. കുഞ്ഞുബാവ, സെക്രട്ടറി എസ്. സാബു, ട്രഷറര്‍ ജോര്‍ജ് കെ.ജോസഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തരമായി അനുകൂല തീരുമാനമുണ്ടാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ആര്‍.സി. നായര്‍, പി.എം. നജീബ്, ടി.എസ്. റഷീദ്, പി.എച്ച്.എം. നാസര്‍, ജി. മുരുകേഷ്, പി.സി. ബിവിന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.