തീര്‍ഥാടക ഇടത്താവള കെട്ടിടം സാമൂഹികവിരുദ്ധര്‍ കൈയേറി

മുണ്ടക്കയം: ശബരിമല തീര്‍ഥാടക ഇടത്താവളം തുറന്നുനല്‍കിയില്ല, കെട്ടിടത്തില്‍ സാമൂഹികവിരുദ്ധരുടെ കൈയേറ്റം. തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാന്‍ കാഞ്ഞിരപ്പള്ളി ബ്ളോക് പഞ്ചായത്ത് നിര്‍മിച്ച് കോരുത്തോട് ഗ്രാമപഞ്ചായത്തിന് വിട്ടുനല്‍കിയ കെട്ടിടമാണ് സാമൂഹികവിരുദ്ധര്‍ മദ്യപാനത്തിനുള്ള ഇടത്താവളമാക്കിയിരിക്കുന്നത്. കോരുത്തോട് ടൗണിനുസമീപം ഗ്രാമപഞ്ചായത്തിന്‍െറ സ്ഥലത്താണ് 2013-14 വര്‍ഷം 14.5 ലക്ഷം രൂപക്ക് വിശ്രമകേന്ദ്രം പണിതത്. ഭക്തര്‍ക്ക് വിരിവെക്കാനും ശൗചാലയവുമടക്കമാണ് ഇവിടെ നിര്‍മിച്ചത്. ശബരിമല തീര്‍ഥാടനപാതക്കു സമീപം നിര്‍മിച്ച കെട്ടിടം തീര്‍ഥാടകര്‍ക്കു ഏറെ പ്രയോജനപ്പെടുമെന്നു പ്രതീക്ഷിച്ചെങ്കിലും ഒരിക്കല്‍പോലും തീര്‍ഥാടകര്‍ക്ക് ഇതിനുള്ളില്‍ വിരിവെക്കാന്‍ കഴിഞ്ഞിട്ടില്ല. ബ്ളോക്ക് പഞ്ചായത്ത് അന്നത്തെ ഗ്രാമപഞ്ചായത്തിന്‍െറ സഹകരണത്തോടെയാണ് കെട്ടിടം നിര്‍മിച്ചത്. നിര്‍മാണം പൂര്‍ത്തീകരിച്ചതോടെ കെട്ടിടം കോരുത്തോട് ഗ്രാമപഞ്ചായത്തിനു വിട്ടുനല്‍കുകയും ചെയ്തു. എന്നാല്‍, പിന്നീട് കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലവുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തിന്‍െറ പേരില്‍ കെട്ടിടം അടഞ്ഞുകിടന്നു. അഴിമതി പ്രശ്നത്തില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലടിച്ചതാണ് വിജിലന്‍സ് അന്വേഷണത്തിനുവരെ ഇടയാക്കിയത്. ഇതിനിടെ പഞ്ചായത്ത് ഭരണംമാറുകയും സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ ഇടതുമുന്നണി ഭരണത്തിലത്തെുകയും ചെയ്തു. എന്നാല്‍, കാടുപിടിച്ച കെട്ടിടത്തില്‍ തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കാന്‍ പഞ്ചായത്ത് തയാറായില്ല. പൊലീസില്‍ പരാതി നല്‍കിയിട്ടും ഫലമില്ളെന്നാണ് നാട്ടുകാരുടെ പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.