കോട്ടയം: അട്ടിക്കൂലിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ചിങ്ങവനത്തെ എഫ്.സി.ഐ ജില്ലാ ഡിപ്പോയില്‍നിന്നുള്ള റേഷന്‍ സാധനങ്ങളുടെ വിതരണം രണ്ടാംദിനവും മുടങ്ങി. പ്രതിഷേധത്തിന്‍െറ ഭാഗമായി ചുമട്ടുതൊഴിലാളികള്‍ വ്യാഴാഴ്ച കൂട്ട അവധി എടുക്കുകയായിരുന്നു. സമരം തുടരുന്നതിനാല്‍ ജില്ലയിലെ റേഷന്‍ വിതരണവും താറുമാറായി. അതിനിടെ, റേഷന്‍വിതരണം തടസ്സപ്പെടുത്തിയതിന് ചുമട്ടുതൊഴിലാളികളുടെ ഗ്യാങ് സൂപ്പര്‍വൈസര്‍മാരായ നാലു പേരെ എഫ്.സി.ഐ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. ടി.കെ. രാജന്‍, ബി. രഘുനാഥ്, കെ.എ. അനിയന്‍, മാണി കെ.തോമസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. എഫ്.സി.ഐ നിര്‍ദേശത്തിന് വിരുദ്ധമായി ലോറിയില്‍ റേഷന്‍ സാധനങ്ങള്‍ കയറ്റാതിരുന്നതിനും അനധികൃതമായി അട്ടിക്കൂലി ആവശ്യപ്പെട്ടതിനുമാണ് നടപടി. അകാരണമായി ജോലിക്ക് ഹാജരാകാതിരുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും മെമ്മോ നല്‍കിയതായി എഫ്.സി.ഐ അധികൃതര്‍ അറിയിച്ചു. ചുമട്ടുകൂലി കൂടാതെ തൊഴിലാളികള്‍ക്ക് റേഷന്‍ മൊത്തവിതരണക്കാര്‍ നല്‍കിയിരുന്ന തുകയാണ് അട്ടിക്കൂലി. ഭക്ഷ്യസുരക്ഷാ പദ്ധതി നിലവില്‍വന്നതോടെ റേഷന്‍ മൊത്തവിതരണക്കാരെ ഒഴിവാക്കി ജില്ല സപൈ്ള ഓഫിസര്‍മാര്‍ക്കാണ് അരിവിതരണത്തിന്‍െറ ഉത്തരവാദിത്തം. ഇവര്‍ എഫ്.സി.ഐ ജില്ല ഡിപ്പോയില്‍നിന്ന് അരിവാങ്ങി താലൂക്ക് സപൈ്ള ഓഫിസര്‍മാര്‍ വഴി വിതരണം ചെയ്യുകയാണ് ചെയ്യേണ്ടത്. ഇതനുസരിച്ച് അരി എടുക്കാന്‍ വരുന്ന ജില്ല സപൈ്ള ഓഫിസര്‍മാര്‍ക്ക് അട്ടിക്കൂലി നല്‍കുന്നില്ല. ഇതിനുള്ള പണവും ഇവര്‍ക്ക് ലഭിക്കുന്നില്ല. ഇതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. വ്യാഴാഴ്ച രാവിലെ 10.30യോടെ കോട്ടയം, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, മീനച്ചില്‍, വൈക്കം താലൂക്കുകളിലെ റേഷന്‍ കടകളിലേക്കുള്ള അരി എടുക്കുന്നതിന് താലൂക്ക് സപൈ്ള ഓഫിസര്‍മാര്‍ പണമടച്ചശേഷം റിലീസിങ്് ഓര്‍ഡറുമായി എഫ്.സി.ഐ യിലത്തെി. ആദ്യഘട്ടമെന്ന നിലയില്‍ മൂന്നു ലോറികള്‍ക്ക് പാസ് നല്‍കി എഫ്.സി.ഐയിലേക്ക് എത്തിയെങ്കിലും ചുമട്ടുതൊഴിലാളികള്‍ അവധിയിലാണെന്നുപറഞ്ഞ് ലോഡ് കയറ്റാന്‍ തയാറായില്ല. വാകതത്താനം പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാജിമോന്‍ ജോസഫ്, ചിങ്ങവനം എസ്.ഐ എം.ആര്‍. ഷിബു എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘവും സ്ഥലത്തത്തെി തൊഴിലാളികളുമായി ചര്‍ച്ച നടത്തിയെങ്കിലും ഇവര്‍ വഴങ്ങിയില്ല. അട്ടികൂലിയും മറ്റ് അവകാശങ്ങളും നല്‍കാത്തപക്ഷം പണിമുടക്ക് തുടരുമെന്ന് എഫ്.സി.ഐ വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന കണ്‍വീനര്‍ എം.പി. ഷാജി പറഞ്ഞു. റേഷന്‍ മൊത്ത വ്യാപാര ഏജന്‍സിയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം തങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യം തുടര്‍ന്നും ലഭിക്കണം. ഭക്ഷ്യസുരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട് മൊത്തവിതരണക്കാരെ ഒഴിവാക്കിയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴും റേഷന്‍ സാധനങ്ങളുടെ വിതരണച്ചുമതല ഫലത്തില്‍ അവര്‍ തന്നെയാണ് നിയന്ത്രിക്കുന്നത്. നെല്ലുകുത്ത് മില്ലില്‍നിന്ന് കുത്തരിയെടുത്ത് റേഷന്‍ കടകളിലത്തെിക്കുന്നതും ഇവര്‍ തന്നെയാണ് അതിന് അട്ടിക്കൂലി നല്‍കുന്നുണ്ട്. പുതിയ സംവിധാനംവന്നതോടെ തങ്ങളുടെ വരുമാനത്തില്‍ ശരാശരി 1000 രൂപയുടെ കുറവാണ് ഉണ്ടാകുന്നതെന്ന് ഇവര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.