പെരിയാര്‍ സങ്കേതത്തില്‍ പക്ഷി-ശലഭ സര്‍വേ തുടങ്ങി

കുമളി: പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ പക്ഷി-ചിത്രശലഭ സര്‍വേക്ക് തുടക്കമായി. തേക്കടി ബാംബൂഗ്രോവില്‍ സര്‍വേയുടെ ഉദ്ഘാടനം ഡെപ്യൂട്ടി ഡയറക്ടര്‍ കൃഷന്‍കുമാര്‍ നിര്‍വഹിച്ചു. പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനാണ് സര്‍വേക്ക് നേതൃത്വം നല്‍കുന്നത്. 2008ലാണ് ഒടുവില്‍ പക്ഷികളുടെ കണക്കെടുപ്പ് നടന്നത്. ഇതില്‍ മുന്നൂറിലധികം ഇനം പക്ഷികളെ പെരിയാര്‍ വനമേഖലയില്‍ കണ്ടത്തെി. 2014ലാണ് പെരിയാറില്‍ അവസാനമായി ചിത്രശലഭങ്ങളുടെ കണക്കെടുപ്പ് നടന്നത്. പശ്ചിമഘട്ട മലനിരകളില്‍ കാണപ്പെടുന്നവയില്‍ ഏറെ അപൂര്‍വമായ പത്തിലധികം ഇനങ്ങളെ അന്ന് കണ്ടത്തെിയിരുന്നു. കോട്ടയം നേച്ചര്‍ സൊസൈറ്റി, ട്രിവാന്‍ഡ്രം നാച്യുറല്‍ ഹിസ്റ്ററി സൊസൈറ്റി എന്നിവയും സര്‍വേയുമായി സഹകരിക്കുന്നു. സര്‍വേ ഈമാസം നാലിനാണ് അവസാനിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.