കുമാരനല്ലൂര്‍ ഉത്സവത്തിന് നാലിന് കൊടിയേറും

കോട്ടയം: കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് നാലിന് കൊടിയേറും. വൈകീട്ട് നാലിന് കടിയക്കോല്‍ കെ.എന്‍. കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറ്റ്. 12ന് തൃക്കാര്‍ത്തിക ദര്‍ശനവും 13ന് ആറാട്ടും നടക്കും. ഇതിനുള്ള ഒരുക്കം പൂര്‍ത്തിയായതായി ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പത്തുദിവസം ഉത്സവം നീളും. തൃക്കാര്‍ത്തിക നാളില്‍ ദേശവിളക്കും മഹാപ്രസാദമൂട്ടും നടക്കും. ഉത്സവദിവസങ്ങളില്‍ ദക്ഷിണേന്ത്യയിലെ പ്രതിഭകള്‍ അണിനിരക്കുന്ന കലാപരിപാടികളും അരങ്ങേറും. നാലിന് വൈകീട്ട് ആറിന് കെ.എസ്. ബാബുരാജിന്‍െറ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ കൂടിയാട്ടം കലാകാരി ഉഷ നങ്ങ്യാര്‍ക്ക് ദേവികാര്‍ത്യായനി പുരസ്കാരം നല്‍കും. കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്രതാരം മനോജ് കെ.ജയന്‍ നിര്‍വഹിക്കും. മഞ്ജു ജയവിജയ, മനോജ് കെ.ജയന്‍ എന്നിവര്‍ പങ്കെടുക്കുന്ന ഭക്തിഗാനാമൃതം, ഹൈദരാബാദ് ഡാന്‍സ് അക്കാദമിയുടെ നൃത്തശില്‍പം എന്നിവയും നടക്കും. 12ന് പുലര്‍ച്ചെ മൂന്നിനാണ് തൃക്കാര്‍ത്തിക ദര്‍ശനം. രാവിലെ 8.30ന് തൃക്കാര്‍ത്തിക ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ് നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ദേവസ്വം ഭരണാധികാരി സി.എന്‍. ശങ്കരന്‍ നമ്പൂതിരി, ഉത്സവ കമ്മിറ്റി കണ്‍വീനര്‍ കെ.എസ്. ബാബു രാജ്, പബ്ളിസിറ്റി കണ്‍വീനര്‍ ആനന്ദക്കുട്ടന്‍, വി.എസ്. മണിക്കുട്ടന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.