രക്ഷിതാക്കളും സ്കൂളും തമ്മിലുള്ള അകലം കുറക്കാന്‍ മൊബൈല്‍ ആപ്പ്

കോട്ടയം: രക്ഷിതാക്കളും സ്കൂളും തമ്മിലുള്ള അകലം കുറക്കാന്‍ മൊബൈല്‍ ആപ്പുമായി കോട്ടയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബയോസ്പേസ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്. ‘മൈ സ്കൂള്‍ ലൈവ്’ പേരിട്ടിരിക്കുന്ന ആപ്ളിക്കേഷനിലൂടെ ലോകത്തെവിടെയിരുന്നും മക്കളുടെ സ്കൂളിലെ പ്രവര്‍ത്തന മികവ് മനസ്സിലാക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ പഠനനിലവാരം, ടൈംടേബിള്‍, ഹാജര്‍നില, പി.ടി.എ യോഗം, അവധി തുടങ്ങി നിരവധി വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സാധിക്കുന്നതാണ് മൈ സ്കൂള്‍ ആപ്. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് ഓപറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് പുതിയ ആപ്ളിക്കേഷന്‍. ക്ളാസില്‍ കുട്ടിയുടെ ഹാജര്‍ രേഖപ്പെടുത്തുമ്പോള്‍ തന്നെ വിവരം രക്ഷിതാവിന്‍െറ മൊബൈല്‍ ഫോണിലെ ആപ്ളിക്കേഷനില്‍ അപ്ഡേറ്റാകും. കുട്ടി സ്കൂളില്‍ ഹാജരായില്ളെങ്കില്‍ രക്ഷിതാവിന് മനസ്സിലാക്കാനാകും. സ്കൂള്‍ ഫീസുകള്‍ അടയ്ക്കുന്നതിന് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാനും സൗകര്യമുണ്ട്. വിദ്യാര്‍ഥികള്‍ക്ക് അവധി അപേക്ഷയും ആപ്ളിക്കേഷന്‍ മുഖേന നല്‍കാനാകും. സ്കൂള്‍ ബസിന്‍െറ സഞ്ചാരസ്ഥലം ജി.പി.എസ് മുഖേന ബന്ധിപ്പിച്ചിട്ടുണ്ട്. 200ലധികം ഭാഷയിലാണ് ആപ്ളിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. വാട്സ് ആപ്പിന്‍െറ മാതൃകയിലാണ് ആപ്ളിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. ലോകത്തെവിടെയിരുന്നും ആപ്ളിക്കേഷന്‍ പരിശോധിക്കാമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സെബിന്‍ പി.കുര്യന്‍, മോഹന്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.