കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് : പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നാളെ

മുണ്ടക്കയം: ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗം സ്വര്‍ണലത അപ്പുക്കുട്ടന്‍ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച കൊക്കയാര്‍ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ബുധനാഴ്ച രാവിലെ 11ന് നടക്കും. സി.പി.എമ്മിലെ നെച്ചൂര്‍ തങ്കപ്പനെ പ്രസിഡന്‍റാക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്. കഴിഞ്ഞ നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പതിമൂന്നംഗ ഭരണസമിതിയില്‍ യു.ഡി.എഫിന് ഏഴു സീറ്റും സി.പി.എമ്മിനു ആറു സീറ്റും ലഭിച്ചിരുന്നു. ഇതേതുടര്‍ന്നു യു.ഡി.എഫിലെ സ്വര്‍ണലത അപ്പുക്കുട്ടന്‍ പ്രസിഡന്‍റും കോണ്‍ഗ്രസിലെ ലിസമ്മ ടോമി വൈസ് പ്രസിഡന്‍റുമായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. നാലു മാസം കഴിഞ്ഞപ്പോള്‍ കേരള കോണ്‍ഗ്രസ് എം അംഗം മുളങ്കുന്ന് വാര്‍ഡിലെ ഷാജി ജോസഫ് പഞ്ചായത്ത് അംഗത്വം രാജിവെച്ചു. തുടര്‍ന്നു കഴിഞ്ഞമാസം നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ മാമ്മച്ചന്‍ ലൂക്കോസ് അട്ടിമറി വിജയം നേടി പഞ്ചായത്ത് അംഗമായി. ഇതോടെ യു.ഡി.എഫിന് ആറും സി.പി.എമ്മിനു ഏഴും അംഗബലമായി മാറി. മൂന്നാഴ്ച മുമ്പ് പ്രസിഡന്‍റും വൈസ്പ്രസിഡന്‍റും രാജിവെച്ചൊഴിഞ്ഞു. ഇതേതുടര്‍ന്നാണ് ബുധനാഴ്ച പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ 11നു പ്രസിഡന്‍റ് സ്ഥാനവും ഉച്ചക്ക് രണ്ടിന് വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പും നടക്കും. നെച്ചൂര്‍ തങ്കപ്പന്‍ പ്രസിഡന്‍റ് സ്ഥാനത്തക്കും സുനിത റെജി വൈസ് പ്രസിഡന്‍റും സ്ഥാനത്തേക്കും മത്സരിക്കും. സ്വര്‍ണലത അപ്പക്കുട്ടനെ പ്രസിഡന്‍റ് സ്ഥാനത്തേക്കും ലിസമ്മ ടോമിയെ വൈസ്പ്രസിഡന്‍റ് സ്ഥാനത്തേക്കും മത്സരിപ്പിക്കാനാണ് യു.ഡി.എഫ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.