മുള്ളന്‍കുഴി ഫ്ളാറ്റിലെ താമസക്കാരെ മാറ്റിപാര്‍പ്പിക്കുന്നത് വൈകും

കോട്ടയം: നിര്‍മാണം പൂര്‍ത്തിയാക്കിയ അപാര്‍ട്ട്മെന്‍റുകളില്‍ വയറിങ് ജോലികള്‍ ഇനിയും ആരംഭിച്ചില്ല, മുള്ളന്‍കുഴി ഫ്ളാറ്റിലെ താമസക്കാരെ മാറ്റിപാര്‍പ്പിക്കുന്നത് ഇനിയും വൈകും. ഇതോടെ നഗരസഭ പലപ്പോഴായി നല്‍കിയ വാഗ്ദാനങ്ങള്‍ ജലരേഖയാകും. മഴക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി താമസക്കാരെ മാറ്റണമെന്ന കലക്ടറുടെ ഉത്തരവിനത്തെുടര്‍ന്നാണ് ഇവരുടെ ദുരിതം പുറംലോകം അറിയുന്നത്. ഇടിഞ്ഞുപൊളിയാറായ കെട്ടിടത്തില്‍ അടിസ്ഥാനസൗകര്യമില്ലാതെയാണ് മിക്ക കുടുംബങ്ങളും ജീവിച്ചിരുന്നത്. മറ്റൊരു ദുരന്തത്തിന് കാത്തുനില്‍ക്കാതെ ഇവരെ പെട്ടെന്ന് മാറ്റണമെന്നാണ് നഗരസഭയോട് ആവശ്യപ്പെട്ടത്. സമീപത്ത് നിര്‍മിച്ച ഫ്ളാറ്റിലേക്ക് താമസക്കാരെ മാറ്റണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും പുതിയ ഫ്ളാറ്റിന്‍െറ പ്ളമ്പിങ്, വയറിങ് ജോലികള്‍ പൂര്‍ത്തിയായിരുന്നില്ല. പിന്നീട് പ്രതിഷേധം വ്യാപകമായതോടെയാണ് ചിങ്ങത്തോടെ പുതിയ ഫ്ളാറ്റിലേക്ക് മാറ്റാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയത്. 24 കുടുംബാംഗങ്ങളെ മാറ്റിപാര്‍പ്പിക്കുമെന്നായിരുന്നു ഉറപ്പ്. അതിന്‍െറ ഭാഗമായി വയറിങ്, പ്ളമ്പിങ് ജോലികള്‍ പൂര്‍ത്തീകരിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍, ഇതുവരെയായി പത്തില്‍ താഴെ അപാര്‍ട്ട്മെന്‍റുകളുടെ വയറിങ് ജോലികള്‍ മാത്രമാണ് പൂര്‍ത്തിയായത്. ബാക്കിയുള്ളവയുടെ വയറിങ് ജോലികള്‍ക്ക് ടെന്‍ഡര്‍ നല്‍കാന്‍ തുടങ്ങിയിട്ടേയുള്ളൂ. നടപടിയെടുക്കേണ്ട നഗസഭ ഉദ്യോഗസ്ഥരുടെ നടപടി മൂലമാണ് ടെന്‍ഡര്‍ വൈകിയതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.