മദര്‍ തെരേസയുടെ വിശുദ്ധപദവി പ്രഖ്യാപനം: തെള്ളകം പുഷ്പഗിരി ദേവാലയത്തില്‍ അനുസ്മരണ തിരുനാള്‍ ഒന്നുമുതല്‍

കോട്ടയം: മദര്‍ തെരേസയുടെ വിശുദ്ധപദവി പ്രഖ്യാപനത്തോടനുബന്ധിച്ച് തെള്ളകം സെന്‍റ് ജോസഫ്സ് പുഷ്പഗിരി ദേവാലയത്തില്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ എട്ടുവരെ അനുസ്മരണ തിരുനാള്‍ നടത്തും. തിരുനാളിന്‍െറ ഭാഗമായി വിവിധ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവിധ ആതുരാലയങ്ങളിലേക്ക് 10,000 ജോടി പുതുവസ്ത്രങ്ങള്‍, 2000 കിടക്കവിരികള്‍, മികച്ച സാമൂഹകപ്രവര്‍ത്തകരായി അംഗീകരിക്കപ്പെട്ട സിസ്റ്റര്‍ ലൂസി കുര്യന്‍, ഉമാ പ്രേമന്‍ എന്നിവര്‍ക്ക് ഒരുലക്ഷം രൂപയും മെമന്‍േറായും ഭിന്നശേഷിയുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന പ്രൊവിഡന്‍സ് ഹോം കുന്നന്താനത്തിന് 50,001 രൂപയും അനാഥര്‍ക്കായി പ്രവര്‍ത്തിക്കുന്ന അംബ്രോ ഭവന് 50,001 രൂപയും നല്‍കും. ചികിത്സാ സഹായത്തിനായി ഒരുകോടി രൂപയുടെ മദേഴ്സ് മെഡിക്കല്‍ ഫണ്ടിന്‍െറ ഉദ്ഘാടനവും പി.യു. തോമസിനെ ആദരിക്കല്‍, ചരിത്രപ്രദര്‍ശനം, മ്യൂസിയം നവീകരണം, ഡോക്യുമെന്‍ററി നിര്‍മാണം എന്നിവയും തിരുനാളിന്‍െറ ഭാഗമായി നടത്തും. ബുധനാഴ്ച വൈകീട്ട് ആറിന് ചരിത്രപ്രദര്‍ശനം ജില്ലാ പൊലീസ് മേധാവി എന്‍. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബര്‍ ഒന്നിന് വൈകീട്ട് നാലിന് പൊതുസമ്മേളനം നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സുരേഷ്കുറുപ്പ് എം.എല്‍.എ അധ്യക്ഷത വഹിക്കും. 5.30ന് മദര്‍തെരേസ ഡോക്യുമെന്‍ററിയുടെ പ്രദര്‍ശന ഉദ്ഘാടനം മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറും സീഡി പ്രകാശനം ചലച്ചിത്ര നടന്‍ ഹരിശ്രീ അശോകനും നിര്‍വഹിക്കും. മൂന്നിന് വൈകീട്ട് 5.30ന് ചേരുന്ന അവാര്‍ഡ്ദാന പൊതുസമ്മേളനം വെങ്കിടേഷ് രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എം.പി. അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണം നടത്തും. ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ വിശിഷ്ടാതിഥിയായിരിക്കും. നാലിന് ഉച്ചക്ക് 1.30ന് മദര്‍തെരേസ വിശുദ്ധപദവി പ്രഖ്യാപനത്തിന്‍െറ തത്സമയ സംപ്രഷണം. വൈകീട്ട് 5.30ന് പൊതുസമ്മേളനം മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. ജോസ് കെ. മാണി എം.പി അധ്യക്ഷത വഹിക്കും. ജിജി തോംസണ്‍ മുഖ്യപ്രഭാഷണം നടത്തും. ആറിന് വൈകീട്ട് 5.30ന് നടക്കുന്ന പൊതുസമ്മേളനം എം.ജി. രാജമാണിക്യം ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍മാന്‍ ജയിംസ് പ്ളാക്കിതൊട്ടിയില്‍ അധ്യക്ഷത വഹിക്കും. ഡോ. ബാബുപോള്‍ മുഖ്യപ്രഭാഷണവും ടി.പി. ശ്രീനിവാസന്‍ പ്രഭാഷണം നടത്തും. ഒരുകോടി രൂപയുടെ മദേഴ്സ് മെഡിക്കല്‍ ഫണ്ടിന്‍െറ ഉദ്ഘാടനം എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ നിര്‍വഹിക്കും. എട്ടിന് വൈകീട്ട് 5.30ന് പൊതുസമ്മേളനം ഉദ്ഘാടനവും മദര്‍ തെരേസ അവാര്‍ഡ് ദാനവും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍ അധ്യക്ഷത വഹിക്കും. ജസ്റ്റിസ് കെ.ടി. തോമസ് മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ വികാരി ഫാ. ആന്‍റണി കാട്ടൂപ്പാറ, ജോര്‍ജ് പൊന്മാങ്കല്‍, അലക്സ് പെരിങ്ങാട്ട്, ജോയിച്ചന്‍ തേക്കനിയില്‍, തങ്കച്ചന്‍ പൊന്മാങ്കല്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.