നിയമ സാക്ഷരതാ സന്ദേശ വാഹനം പര്യടനമാരംഭിച്ചു

കോട്ടയം: ജില്ലയില്‍ സമ്പൂര്‍ണ നിയമസാക്ഷരത കൈവരിക്കുന്നതിന് ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റി നടപ്പാക്കിവരുന്ന ലൗ കോട്ടയം പദ്ധതിയുടെ ഭാഗമായി നിയമസാക്ഷരതാ സന്ദേശവാഹനം പര്യടനമാരംഭിച്ചു. ജില്ലാ കോടതി അങ്കണത്തില്‍ നിന്നാരംഭിച്ച പര്യടനം കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ് എസ്. ശാന്തകുമാരി, ജില്ലാ പൊലീസ് മേധാവി എന്‍. രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് പ്ളാഗ്ഓഫ് ചെയ്തു. കോടതിയും നിയമങ്ങളും ഭയപ്പെടാനുള്ളതല്ല ജനങ്ങളെ സംരക്ഷിക്കാനുള്ളതാണ് എന്ന ആശയം കഥകളി നടന്‍ മാത്തൂര്‍ ഗോവിന്ദന്‍കുട്ടി, നാദസ്വര വിദ്വാന്‍ കരുണാമൂര്‍ത്തി, ചലച്ചിത്രനടന്‍ ഗിന്നസ് പക്രു, ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റീസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ജസ്റ്റിസ് അബ്ദുല്‍ റഹീം, റിട്ട. ജസ്റ്റിസ് കെ.ടി. തോമസ്, പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജ് എസ്. ശാന്തകുമാരി എന്നിവരുടെ ശബ്ദസന്ദേശത്തിലൂടെ ജനങ്ങളിലത്തെിക്കുകയാണ് പര്യടന ലക്ഷ്യം. പ്രശസ്ത സംവിധായകന്‍ ജയരാജ് ഒരുക്കിയ ശബ്ദരേഖയുമായി നിയമസാക്ഷരതാ കാരിക്കേച്ചര്‍കൊണ്ട് അലംങ്കരിച്ച വാഹനം ജില്ലയിലുടനീളം സഞ്ചരിക്കും. ഏറ്റവും അത്യാവശ്യമായി എല്ലാവരും അറിഞ്ഞിരിക്കേണ്ട 11 നിയമ അവകാശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലഘുലേഖയും പര്യടനത്തിലൂടെ പൊതുജനങ്ങള്‍ക്ക് നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.