ജോസഫ് കുഞ്ഞിന് നവതി ആശംസകളുമായി ഉമ്മന്‍ ചാണ്ടി

കാഞ്ഞിരപ്പള്ളി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ് കുഞ്ഞിന് നവതി ആശംസകള്‍ നേരാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അദ്ദേഹത്തിന്‍െറ വസതിയിലത്തെി. ജില്ലയില്‍ കോണ്‍ഗ്രസ് പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. താന്‍ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകനായിരുന്ന കാലഘട്ടത്തില്‍ ജോസഫ് കുഞ്ഞ് കോണ്‍ഗ്രസിന്‍െറ ജില്ലയിലെ പ്രമുഖ നേതാവായിരുന്നു. പാര്‍ട്ടിയുടെ ശക്തനായ നേതാവായിരുന്നിട്ടും സ്ഥാനമാനങ്ങള്‍ക്കുവേണ്ടി ആരുടെയും പിന്നാലെ പോകാതിരുന്നുവെന്നതാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനാക്കുന്നത്. പൊതുപ്രവര്‍ത്തകന്‍, സഹകാരി, റബര്‍ ബോര്‍ഡ് അംഗം എന്നീ നിലകളിലുള്ള അദ്ദേഹത്തിന്‍െറ പ്രവര്‍ത്തനം അനുകരണീയമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെ.പി.സി.സി സെക്രട്ടറി അഡ്വ. പി.എ. സലീം, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ജോസി സെബാസ്റ്റ്യന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.പി.എ. ഷമീര്‍, പാറത്തോട് മണ്ഡലം പ്രസിഡന്‍റ് ജോയി പൂവത്തുങ്കല്‍, മുന്‍ പാറത്തോട് പഞ്ചായത്ത് പ്രസിഡന്‍റ് എം.എന്‍. അപ്പുക്കുട്ടന്‍, ഷാജി തുണ്ടിയില്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.