മലയോരമേഖല പുലിപ്പേടിയില്‍

മുണ്ടക്കയം: കാട്ടാനകളുടെ ശല്യത്താല്‍ ഭീതിയൊഴിയാത്ത മലയോരമേഖലയില്‍ പുലിപ്പേടിയും. സ്വകാര്യ റബര്‍തോട്ടത്തില്‍ പുലര്‍ച്ചെ പുലിയെ കണ്ടെന്ന ടാപ്പിങ് തൊഴിലാളിയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ നാട്ടില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. മടുക്ക മൈനാക്കുളം ഭാഗത്തെ റബര്‍ തോട്ടത്തിലാണ് പുലിയെ കണ്ടതായി പറയപ്പെടുന്നത്. പലസ്ഥലങ്ങളിലായി മൂന്നാളുകള്‍ പുലിയെ കണ്ടതായി അറിയിച്ചതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി പരിശോധന നടത്തി. എന്നാല്‍, ഈ സ്ഥലങ്ങളില്‍ കാല്‍പാദങ്ങളോ മറ്റ് തെളിവുകളോ കണ്ടത്തൊനായില്ല. ജനവാസ മേഖലയായ ഇവിടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് ആക്രമണമേറ്റ സംഭവം ഒന്നും കണ്ടത്തെിയിട്ടുമില്ല. അതിനാല്‍ കാട്ടുപൂച്ചയോ സമാനമായ മറ്റു ജീവികളോ ആയിരിക്കാം എന്നാണ് വനംവകുപ്പ് അധികൃതരുടെ നിഗമനം. വനാതിര്‍ത്തിയില്‍നിന്ന് കുറച്ചകലെയുള്ള ജനവാസമേഖല ആയതിനാല്‍ പുലി ആയിരിക്കില്ല എന്നുതന്നെയാണ് നാട്ടുകാരുടെയും വിശ്വാസം. എന്നാല്‍, മലയോരമേഖലയില്‍ പുലിയും കാട്ടുപോത്തുകളും വരെ നാട്ടിലിറങ്ങി മുന്‍കാലങ്ങളില്‍ നാട്ടുകാരുടെ ഉറക്കംകെടിത്തിയിട്ടുള്ള സംഭവങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഇവരുടെ ഭീതി വിട്ടൊഴിയുന്നുമില്ല. ഒന്നരവര്‍ഷം മുമ്പ് പുലര്‍ച്ചെ മാങ്ങാപേട്ടയിലെ ഒരു വീട്ടുമുറ്റത്ത് പുലിയെ കണ്ടത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരുന്നു. ആളുകളെ കണ്ട് കാട്ടിലേക്ക് ഓടിമറഞ്ഞ പുലി കമ്പിവേലിയില്‍ തട്ടി വീഴുകയും വാലിലെയും ദേഹത്തെയും രോമങ്ങള്‍ അവശേഷിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് നാട്ടുകാര്‍ പുലിയാണെന്ന് സ്ഥിരീകരിച്ചത്. ഇതിനുശേഷം രണ്ടാഴ്ച കഴിഞ്ഞതോടെ 504 കോളനിയില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ വെള്ളനാടി റബര്‍ തോട്ടത്തില്‍ കാട്ടുപോത്തിറങ്ങി ടാപ്പിങ് തൊഴിലാളികളെ അക്രമിക്കാന്‍ ഓടിച്ച സംഭവവും ഉണ്ടായി. കുറേമാസങ്ങളായി തുടര്‍ച്ചയായി വനാതിര്‍ത്തി മേഖലയില്‍ കാട്ടാനകളുടെയും ശല്യം രൂക്ഷമാണ്. വനാതിര്‍ത്തി മേഖലകളില്‍ വനംവകുപ്പിന്‍െറ നേതൃത്വത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന ജനങ്ങളുടെ ആവശ്യം ശക്തമാകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.