സ്നേഹവും വിദ്യയും പകരാന്‍ സി.എം.എസിന്‍െറ കുരുന്നുകള്‍ യാത്ര തുടങ്ങി

മുണ്ടക്കയം: വൈകല്യം അറിയിക്കാതെ സ്നേഹവും വിദ്യയും നല്‍കാന്‍ സി.എം.എസിന്‍െറ കുരുന്നുകള്‍ യാത്ര തുടങ്ങി. ഭിന്നശേഷിക്കാരായ ശയ്യാവലംബിരായ കുട്ടികളുടെ സമഗ്രമാറ്റം ലക്ഷ്യമിട്ട് മുണ്ടക്കയം സി.എം.എസ്.എല്‍.പി സ്കൂള്‍ തുടങ്ങിയ ശരണ്യം പദ്ധതിക്ക് തുടക്കം. പുലിക്കുന്ന് മുണ്ടകത്ത് വയലില്‍ സിനുവിന്‍െറ ഭവനത്തിലാണ് കുരുന്നുകള്‍ ഒത്തുചേര്‍ന്നത്. ആഴ്ചയില്‍ ഒരു ദിവസം ഭിന്നശേഷിക്കാരായവരുടെ വീട്ടില്‍ അധ്യാപകരത്തെി പഠിപ്പിക്കുകയും മറ്റൊരു ദിനം വിദ്യാര്‍ഥികളത്തെി കഥ പറഞ്ഞും കൂട്ടുകൂടിയും സമയം ചെലവഴിച്ചു. അവര്‍ക്കു സന്തോഷം നല്‍കുകയെന്നതിലൂടെ സമൂഹത്തിന്‍െറ ഭാഗമാക്കിയെടുക്കാനാണ് ശരണ്യം നടപ്പാക്കുന്നത്. ഇതിനായി പഞ്ചായത്തിലെ അമ്പതോളം കുട്ടികളുടെ പട്ടിക തയാറാക്കി വസ്ത്രവും കളിപ്പാട്ടവും ഒപ്പം സൗഹൃദവും ഇവര്‍ സമ്മാനിക്കും. മദര്‍ തെരേസയുടെ ജന്മനാളാണ് പദ്ധതിക്ക് തെരഞ്ഞെടുത്തത്. മുണ്ടക്കയം, പുലിക്കുന്ന് മുണ്ടകത്തുവയലില്‍ സിനുവിന്‍െറ ഭവനത്തില്‍നിന്നാണ് ശരണ്യം പദ്ധതിക്ക് തുടക്കം കുറിച്ചത്. ആദര്‍ശ് സിനുവിന് ഫിറ്റ്നസ് ബാള്‍ കൈമാറി സാമൂഹിക പ്രവര്‍ത്തക ഡോ. എം.എസ്. സുനില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.സി. സുരേഷ് അധ്യക്ഷതവഹിച്ച യോഗത്തില്‍ ബ്ളോക് പഞ്ചായത്ത് അംഗം പി.ജി. വസന്ത കുമാരി, ഹെഡ്മാസ്റ്റര്‍ റെജിമോന്‍ ചെറിയാന്‍, വ്യാപാരി സംഘടന പ്രസിഡന്‍റ് സി.കെ. കുഞ്ഞുബാവ, പാലിയേറ്റിവ് ഇന്‍ചാര്‍ജ് ഡോ. മിനി സന്തോഷ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സുപ്രഭ രാജന്‍, ഡോ. ജയചന്ദ്രന്‍, എം.കെ. നാസര്‍, സന്തോഷ് കുമാര്‍, ബിന്ദു സി. ചെറിയാന്‍ എന്നിവര്‍ സസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.