ഉടമ അറിയാതെ വീടുപൊളിച്ച് കട്ട്ളയും കതകും കടത്തി

ചങ്ങനാശേരി: വീട്ടുടമസ്ഥന്‍െറ അനുവാദമില്ലാതെ ആള്‍ത്താമസം ഇല്ലാതിരുന്ന വീടുപൊളിച്ച് കട്ട്ളയും കതകും കടത്തിയതായി പരാതി. മാടപ്പള്ളി പഞ്ചായത്ത് കുറുമ്പനാടം പുളിയാംകുന്നിലാണ് സംഭവം. നെടുമുടി മാറപ്പാട് എം.എം. തോമസിന്‍െറ ഉടമസ്ഥതയിലുള്ള വീടാണ് പൊളിച്ചുനീക്കിയത്. നെടുമുടി സ്വദേശിയായ തോമസ് പുളിയാംകുന്നില്‍ അഞ്ചുവര്‍ഷം മുമ്പാണ് 40 സെന്‍റും വീടും വാങ്ങിയത്. നാലുമുറി, അടുക്കള, സിറ്റൗട്ട് തുടങ്ങിയ സൗകര്യം ഉണ്ടായിരുന്ന വീട് തോമസ് വില്‍പനക്ക് ഇട്ടിരിക്കുകയായിരുന്നു. ആലപ്പുഴ സ്വദേശി നിസാമിനെ ഇടനിലക്കാരനായും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, നിസാം സ്ഥലം തന്‍േറതാണെന്ന് തെറ്റിധരിപ്പിച്ച് തെങ്ങണ സ്വദേശിയായ തടിക്കച്ചവടക്കാരനെ വീട് പൊളിക്കാന്‍ എര്‍പ്പെടുത്തുകയായിരുന്നെന്ന് തോമസ് പറയുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ കഴിഞ്ഞ 17ന് കച്ചവടക്കാരന്‍െറ തൊഴിലാളികള്‍ എത്തി വീടിന്‍െറ ഏഴ് കട്ട്ള, മൂന്നുപാളിയുടെ ഏഴ് ജനല്‍, ഷീറ്റ് എന്നിവ പൊളിച്ചെടുത്തു. വിവരമറിഞ്ഞ് എത്തിയ തോമസ് തൃക്കൊടിത്താനം പൊലീസില്‍ പരാതി നല്‍കി. ബാക്കി ഭാഗം പൊളിക്കാന്‍ വ്യാഴാഴ്ച തൊഴിലാളികള്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ വളയുകയും തോമസിനെ ഫോണില്‍ വിവരം അറിയിക്കുകയും ചെയ്തു. സ്ഥലത്തെിയ തൃക്കൊടിത്താനം എസ്.ഐ എം.എസ്. സുധീഷ് കുമാറിന്‍െറ നേതൃത്വത്തില്‍ പൊലീസ് രണ്ട് ടിപ്പറും എക്സ്കവേറ്ററും ഡ്രൈവര്‍മാരെയും കസ്റ്റഡയിലെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.