കോട്ടയം: കൈ കഴുകുന്നതിന്‍െറ പ്രാധാന്യം സമൂഹത്തിന് പകര്‍ന്നുനല്‍കാന്‍ യുനീസെഫും പീറ്റര്‍ ഫൗണ്ടേഷനും പാലാ റോട്ടറി ക്ളബും ഒത്തുചേരുന്നു. ‘വൃത്തിയുള്ള കരങ്ങള്‍ ജീവിതം രക്ഷിക്കുന്നു’ എന്ന സന്ദേശമുയര്‍ത്തി ജില്ലയില്‍ പ്രചാരണം സംഘടിപ്പിക്കുമെന്ന് ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആരോഗ്യപൂര്‍ണമായ ജീവിതത്തിന് ഭക്ഷണം കഴിക്കുന്നതിന് മുമ്പും പ്രാഥമിക കൃത്യങ്ങള്‍ക്കുശേഷവും സോപ്പുപയോഗിച്ച് കൈ കഴുകുന്നത് പ്രോത്സാഹിപ്പിക്കുന്നതിനാണ് പ്രചാരണം. വൃത്തിയാക്കാത്ത കൈപ്പത്തിയില്‍ പത്തുകോടി ബാക്ടീരിയകളുള്‍പ്പെടെയുള്ള സൂക്ഷ്മരോഗാണുക്കളുണ്ടെന്നാണ് പഠന റിപ്പോര്‍ട്ടുകളെന്ന് യുനീസെഫ് കണ്‍സള്‍ട്ടന്‍റ് ബേബി അരുണ്‍ പറഞ്ഞു. ഇവ ഉള്ളില്‍ ചെല്ലുന്നത് പലവിധ രോഗങ്ങള്‍ക്കും അണുബാധക്കും കാരണമായും. സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും ഏതിരെയുള്ള ഏറ്റവും ലളിതവും ശക്തവുമായ പ്രതിരോധമാണ്. വിദ്യാര്‍ഥികളിലൂടെ ഈ സന്ദേശം വീടുകളില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ 1000 സ്വകാര്യ, സര്‍ക്കാര്‍ സ്കൂളുകളിലേക്കും ഒരുലക്ഷം വീടുകളിലേക്കും 1.2 ലക്ഷം വിദ്യാര്‍ഥികളിലൂടെ സന്ദേശം എത്തിക്കും. ഹോട്ടലുകള്‍, ആശുപത്രികള്‍, കല്യാണമണ്ഡപങ്ങള്‍ എന്നിവയും പ്രചാരണ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നതിനുമുമ്പ് സോപ്പുപയോഗിച്ച് കൈ കഴുകാന്‍ ഹോട്ടലുടമകള്‍ ഭക്ഷണം കഴിക്കാനത്തെുന്നവരെ ഓര്‍മപ്പെടുത്തും. വിവാഹസദ്യ കഴിക്കുന്നതിന് മുമ്പ് കൈ കഴുകാന്‍ വിവാഹം നടത്തുമ്പോള്‍ മതനേതാക്കളും നിര്‍ദേശിക്കും. പ്രചാരണപരിപാടിയുടെ ഭാഗമായി സ്കൂളുകള്‍ക്ക് സമീപം വിദ്യാര്‍ഥികള്‍ മനുഷ്യച്ചങ്ങലയൊരുക്കും. പ്രതിജഞയെടുക്കലും പെയിന്‍റ്, ഉപന്യാസം, പ്രസംഗം മത്സരങ്ങളും നടത്തും. പ്രോഗ്രാം കണ്‍വീനര്‍ ഷിബു പീറ്റര്‍, പാലാ റോട്ടറി ക്ളബ് പ്രസിഡന്‍റ് ടിംസ് പോത്തന്‍ എന്നിവരും പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.