ഓട്ടോ തൊഴിലാളിയെ ഗുണ്ടാസംഘം ആക്രമിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

കടുത്തുരുത്തി: ഓട്ടോ തൊഴിലാളിയെ 12ഓളം വരുന്ന ഗുണ്ടാസംഘം ആക്രമിച്ചു. തടസ്സംപിടിക്കാന്‍ ചെന്നയാള്‍ക്കും മര്‍ദനമേറ്റു. കൂവേലി ജങ്ഷനില്‍ ഓട്ടോ ഓടിക്കുന്ന തൊണ്ടാംകുഴിയില്‍ സനീഷ് ജോര്‍ജിനെയാണ് (32) ആക്രമിച്ചത്. സനീഷിനെ ആക്രമിക്കുന്നതുകണ്ട് തടസ്സംപിടിക്കാനത്തെിയ നാട്ടുകാരനായ നാരായണവിലാസത്തില്‍ ദാസിനെയും (53) ഗുണ്ടാസംഘം ആക്രമിച്ചു. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. കൂവേലി ജങ്ഷനില്‍ നില്‍ക്കുകയായിരുന്ന സനീഷിനെ വെള്ള ഇന്നോവ കാറിലും മാരുതിക്കാറിലും മൂന്നു ബൈക്കുകളിലുമായി മാരകായുധങ്ങളുമായിവന്നവര്‍ സനീഷിനെ ആക്രമിക്കുകയായിരുന്നു. സനീഷിന്‍െറ പുറത്ത് കമ്പിവടിക്ക് അടിയേല്‍ക്കുകയും ഇടിക്കട്ടക്ക് ഇടിയേല്‍ക്കുകയും ചെയ്തു. ഇത് കണ്ടുനിന്ന ദാസ് തടസ്സം പിടിക്കാനത്തെിയപ്പോള്‍ ദാസനെ ഗുണ്ടകള്‍ നിലത്തിട്ട് വലിക്കുകയും ചവിട്ടുകയും ചെയ്തു. സംഭവസമയം സമീപത്തുണ്ടായിരുന്ന ആളുകള്‍ ഭയചകിതരായി ഓടിമാറുകയായിരുന്നു. ആഴ്ചകള്‍ക്കുമുമ്പ് സമീപത്തുള്ള ഐ.എച്ച്.ആര്‍.ഡി കോളജിലെ വിദ്യാര്‍ഥികളുടെ പരസ്യമായ മദ്യപാനം ചോദ്യംചെയ്ത നാട്ടുകാരും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ആക്രമിക്കാന്‍ വന്ന ഗുണ്ടകളോടൊപ്പം ഈ കോളജിലെ ഒരു വിദ്യാര്‍ഥിയും ഉണ്ടായിരുന്നതായി സനീഷ് പറഞ്ഞു. പരിക്കേറ്റ സനീഷിനെ മുട്ടുചിറ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്തുരുത്തി പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.