കോട്ടയം: തെരുവുനായ്ക്കളുടെ പ്രജനനം തടയുന്നതിന് ജില്ലയില്‍ ഗുഡ്മോണിങ് കോട്ടയം എന്നപേരില്‍ ആരംഭിച്ച എ.ബി.സി (ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) പദ്ധതി ഭേദഗതികളോടെ അടിയന്തരമായി നടപ്പാക്കുമെന്ന് കലക്ടര്‍ സി.എ. ലത അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്‍െറയും ജില്ലാ പഞ്ചായത്തിന്‍െറയും ആഭിമുഖ്യത്തില്‍ തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ വിജയകരമായി തുടക്കമിട്ടതും ഇടക്കാലത്ത് നിന്നുപോയതുമായ പ്രോജക്ടാണ് ഗുഡ്മോണിങ് കോട്ടയം. കോട്ടയം മോഡല്‍ എന്ന പേരില്‍ സംസ്ഥാനതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പദ്ധതിയാണിതെന്ന് കലക്ടര്‍ പറഞ്ഞു. ഭേദഗതികളോടെ പദ്ധതി അംഗീകാരത്തിന് സമര്‍പ്പിക്കുമെന്നും ഇതിനായി പ്രത്യേക ഡി.പി.സി ചേരുമെന്നും ഇത് സംബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ് അറിയിച്ചു. പദ്ധതിയുടെ നടത്തിപ്പിന് ആവശ്യമായ കരാര്‍ ജീവനക്കാരെ നിയമിക്കാനും നായ്ക്കളുടെ വന്ധ്യംകരണ ശസ്ത്രക്രിയക്ക് ആവശ്യമായ മരുന്നുകള്‍ ആറുമാസത്തേക്കുള്ളത് മുന്‍കൂട്ടി ശേഖരിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. നായ്ക്കള്‍ക്കുള്ള ഭക്ഷണം എത്തിക്കുന്നതിന് അംഗീകൃത കമ്പനികളുടെ ടെന്‍ഡര്‍ വിളിക്കും. കരാര്‍ ജീവനക്കാരുടെ വേതനം ജോലിയുടെ കൃത്യത അനുസരിച്ച് പുനര്‍നിര്‍ണയിക്കും. തെരുവുനായ ശല്യം കൂടുതലുള്ള പ്രദേശങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. ഇത് കൃത്യമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം. വന്ധ്യംകരണ ക്ളിനിക്കുകളില്‍ നായ്ക്കള്‍ക്കുള്ള കൂട് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍മിതിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാലിന്യ നിര്‍മാര്‍ജന പദ്ധതിയും തെരുവുനായ നിയന്ത്രണവും ഒരുമിച്ചു കൊണ്ടുപോയാല്‍ മാത്രമേ പദ്ധതി വിജയകരമായി നടപ്പാക്കാന്‍ കഴിയുകയുള്ളു-കലക്ടര്‍ പറഞ്ഞു. മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രോജക്ട് നടപ്പിലായ ഘട്ടത്തില്‍ 883 നായ്ക്കള്‍ക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയതായി മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. മഞ്ജു സെബാസ്റ്റ്യന്‍ അറിയിച്ചു. നായ്ക്കളുടെ പ്രജനന കാലത്തിന് മുമ്പുതന്നെ പദ്ധതി ആരംഭിക്കാനാണ് ലക്ഷ്യം. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, മൃഗസംരക്ഷണ വകുപ്പ് വെറ്ററിനറി സര്‍ജന്‍ ഡോ. ബിന്ദു മാത്യു, കോട്ടയം തഹസില്‍ദാര്‍ അനില്‍ ഉമ്മന്‍, മുനിസിപ്പല്‍ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഷീബ പുന്നന്‍, മുനിസിപ്പല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം.ആര്‍. സാനു തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.