പാറമട ലോബിക്കായി വഴിവിട്ട നീക്കം

കാഞ്ഞിരപ്പള്ളി: പാറമട ലോബിയെ സഹായിക്കാന്‍ കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്‍െറ വഴിവിട്ട നീക്കം. കഴിഞ്ഞ മാര്‍ച്ച് 31ന് ലൈസന്‍സ് കാലാവധി തീര്‍ന്നതിനുശേഷവും പ്രവര്‍ത്തിച്ചതിന്‍െറ പേരില്‍ പഞ്ചായത്ത് പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ച കുറുങ്കണ്ണിയിലെ പാറമട വീണ്ടും പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതി നല്‍കാനാണ് അണിയറ നീക്കം നടന്നത്. ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡ് കുറുങ്കണ്ണിയിലെ ജനവാസമേഖലയിലെ പാറമടയുടെ പ്രവര്‍ത്തനം മൂലം ജനങ്ങള്‍ ഏറെ ദുരിതത്തിലായിരുന്നു. വീടുകള്‍ക്ക് വിള്ളലുകളും കുടിവെള്ള ക്ഷാമവും ഉണ്ടാവുന്നതിനൊപ്പം ഗ്രാമീണ റോഡും തകര്‍ന്നടിഞ്ഞ അവസ്ഥയിലായി. ഇതത്തേുടര്‍ന്ന് തദ്ദേശവാസികളുടെ ശക്തമായ എതിര്‍പ്പിനത്തെുടര്‍ന്നാണ് പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. ഇത്തരത്തില്‍ നിര്‍ത്തിവെച്ച പാറമടക്ക് സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ ഭരണത്തിലുള്ള പഞ്ചായത്തില്‍ സി.പി.എമ്മിലെ വാര്‍ഡ് അംഗത്തിന്‍െറ ശക്തമായ എതിര്‍പ്പ് മറികടന്നാണ് ലൈസന്‍സ് നല്‍കാന്‍ ഏതാനും ചില അംഗങ്ങള്‍ മുന്നിട്ടിറങ്ങിയത്. പാറമടക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് വിഷയം ചര്‍ച്ച ചെയ്യുന്നതിന് സി.പി.എം ലോക്കല്‍ കമ്മിറ്റി അടിയന്തരമായി വെള്ളിയാഴ്ച രാവിലെ വിളിച്ചുചേര്‍ത്തിരുന്നു. യോഗത്തില്‍ ഭൂരിപക്ഷ അംഗങ്ങളും ജനങ്ങളെ വെറുപ്പിച്ചുകൊണ്ട് പാറമടക്ക് ലൈസന്‍സ് നല്‍കുന്നതിനെ എതിര്‍ക്കുകയും ചെയ്തു. എന്നാല്‍, പാര്‍ട്ടിയിലെ ഏതാനും മുതിര്‍ന്ന നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് പഞ്ചായത്ത് കമ്മിറ്റി ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടിയുമായി മുന്നോട്ടുപോയത്. പഞ്ചായത്ത് കമ്മിറ്റിയില്‍ വിഷയം ചര്‍ച്ചക്ക് വന്നതോടെ പാറമടക്കെതിരെ ശക്തമായ എതിര്‍പ്പാണ് അംഗങ്ങള്‍ക്കിടയില്‍ ഉണ്ടായത്. ഈ സാഹചര്യത്തില്‍ വിഷയം സംബന്ധിച്ച് പഠനം നടത്തി പാറമടക്ക് ലൈസന്‍സ് നല്‍കുന്നതിന് പത്തംഗ ഉപസമിതിയെ നിയോഗിക്കാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.