കാരുണ്യ സ്പര്‍ശവുമായി സ്പെയിനില്‍നിന്ന് മരിയും താനയും

കാഞ്ഞിരപ്പള്ളി: വിവിധ നാടുകള്‍ കാണാനത്തെി ചെല്ലുന്ന സ്ഥലങ്ങളില്‍ കാരുണ്യപ്രവര്‍ത്തനങ്ങളില്‍ മുഴുകുകയാണ് സ്പെയിനില്‍നിന്നുമത്തെിയ മരിയും താനയും. അവധിയാഘോഷിക്കാന്‍ ദൈവത്തിന്‍െറ സ്വന്തം നാട്ടിലേക്ക് നിരവധി വിദേശികള്‍ വരുന്നുണ്ടെങ്കിലും അവരില്‍നിന്ന് വ്യത്യസ്തരാണ് സ്പെയിനില്‍നിന്നുമത്തെിയ മരിയും താനയും. നാടുകാണുന്നതിനുപരി തങ്ങളുടെ അവധിയാഘോഷം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സമ്പന്നമാക്കുകയാണ് ഇവരുടെ യാത്രയുടെ ലക്ഷ്യം. ഒന്നരമാസത്തെ അവധിക്കാണ് ഇവര്‍ കേരളത്തിലത്തെിയത്. മുണ്ടക്കയം വണ്ടന്‍പതാലിലെ ബാലിക ഭവനിലും കാഞ്ഞിരപ്പള്ളിയിലെ അനാഥരും വൈകല്യമുള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്ഥാപനത്തിലും തങ്ങളുടെ സേവനം നല്‍കി. കുട്ടികള്‍ക്ക് കളിയും പാട്ടുമായി രസംപകര്‍ന്നാണ് ഇവര്‍ മടങ്ങിപ്പോകുന്നത്. കാഞ്ഞിരപ്പള്ളി മേഖലയിലെ എല്ലാ മതങ്ങളിലെയും ആരാധനാലയങ്ങളില്‍ ഇവര്‍ സന്ദര്‍ശനം നടത്തിയിരുന്നു. ആരാധനാലയങ്ങളുടെ ചരിത്രവും ഐതിഹ്യവും ആകാംക്ഷയോടെ ഇവര്‍ ചോദിച്ചറിയുന്നത്. ഞായറാഴ്ച ഇവര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുകയാണ്. ദൈവത്തിന്‍െറ സ്വന്തം നാട്ടില്‍ കാരുണ്യത്തിന്‍െറ സ്പര്‍ശവുമായി ഇനിയും ഇവര്‍ മടങ്ങിയത്തെും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.