ചങ്ങനാശേരി: അര്‍ഹതക്കുള്ള അംഗീകാരമായി രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ ചങ്ങനാശേരി ഡിവൈ.എസ്.പി വി. അജിത്തിന്. രണ്ടര പതിറ്റാണ്ടിന്‍െറ സര്‍വിസ് റെക്കോഡില്‍ മറ്റൊരു പൊന്‍തൂവലുമായി ഇത്. സത്യസന്ധതക്കും ആത്മാര്‍ഥ സേവനത്തിനുമുള്ള അംഗീകാരമാണ്. മെഡല്‍ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. സേവന മേഖലയിലെ സംഭാവനകള്‍ പരിഗണിച്ചാണ് മെഡല്‍ ലഭിച്ചത്. ജോലിയില്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടും ജാഗ്രതയോടും മുന്നേറുന്നതിനുള്ള പ്രചോദനമായി മെഡലിനെ കാണുന്നുവെന്നും അജിത് പറഞ്ഞു. സ്തുത്യര്‍ഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡല്‍, 82 റിവാര്‍ഡുകള്‍, നാല് കമന്‍േറഷന്‍, ഒരു ബാഡ്ജ് ഓഫ് ഓണര്‍ എന്നിവ ഇതിന് മുമ്പ് ലഭിച്ചിട്ടുണ്ട്. ഷാര്‍ജ സെക്സ് റാക്കറ്റ്, വാളകം കേസ്, സോളാര്‍ കേസ്, എന്‍ട്രികാലക്സി കേസ് തുടങ്ങിയ കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്നു. കോട്ടയം ജില്ലയില്‍ സമീപകാലത്ത് റിപ്പോര്‍ട്ടായ പ്രധാനപ്പെട്ട കേസുകളുടെ അന്വേഷണങ്ങളിലും സഹകരിച്ചിരുന്നു. സര്‍ക്ക്ള്‍ ഇന്‍സ്പെക്ടറായി കോഴിക്കോട് ടൗണ്‍, അടൂര്‍, സൗത് പറവൂര്‍ എന്നിവിടങ്ങളിലും ഡിവൈ.എസ്.പിയായി അടൂര്‍, കൊല്ലം സിറ്റി, പത്തനംതിട്ട വിജിലന്‍സ്, കോട്ടയം എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വര്‍ക്കല വെന്നിക്കോട് കൊടിയില്‍ വിജയന്‍-ഉഷ ദമ്പതികളുടെ മകനാണ്. ഭാര്യ: മിനി. കോട്ടയം ദേവലോകം മാര്‍ ബസേലിയോസ് സ്കൂള്‍ അധ്യാപികയാണ്. ഗായത്രി, കൃഷ്ണനുണ്ണി എന്നിവര്‍ മക്കളാണ്. ഒരാഴ്ച മുമ്പാണ് ചങ്ങനാശേരിയില്‍ ഡിവൈ.എസ്.പിയായി ചാര്‍ജ് എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.