‘പരിഹരിക്കപ്പെടാത്ത പ്രശ്നമോ മാലിന്യം’ വെല്‍ഫെയര്‍ പാര്‍ട്ടി കാമ്പയിന്‍ സമാപിച്ചു

ഈരാറ്റുപേട്ട: ‘പരിഹരിക്കപ്പെടാനാവാത്ത പ്രശ്നമോ മാലിന്യം’ തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി നടത്തിവന്ന കാമ്പയിന്‍െറ സമാപനത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ ജനസഭ സംഘടിപ്പിച്ചു. പാര്‍ട്ടി ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്‍റ് വി.എ. ഹസീബ് അധ്യക്ഷത വഹിച്ചു. പി.എസ്.എ. കരീം വിഷയം അവതരിപ്പിച്ചു. സെക്രട്ടറി മുഹമ്മദ് ഷാഫി, നഗരസഭാ കൗണ്‍സിലര്‍മാരായ ഇസ്മയില്‍ കീഴേടം, ഇല്‍മുന്നിസ ഷാഫി, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് സുഹറ അബ്ദുല്‍ഖാദര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പരാതികള്‍, ചര്‍ച്ചയില്‍ വന്ന വിഷയങ്ങള്‍, ആവശ്യങ്ങള്‍ എന്നിവക്ക് പരിഹാരമുണ്ടാക്കുമെന്ന് ഈരാറ്റുപേട്ട നഗരസഭ ചെയര്‍മാന്‍ ടി.എം. റഷീദ് മറുപടിയില്‍ പറഞ്ഞു. 2017 മാര്‍ച്ച് 31ന് മുമ്പ് തേവരുപാറ ഡമ്പിങ് യാര്‍ഡ് പൂര്‍ണമായും ഒഴിവാക്കുമെന്നും പകരം ആധുനിക രീതിയിലുള്ള മാലിന്യ സംസ്കരണ പ്ളാന്‍റുകള്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിക്കും, കൂടുതല്‍ ജീവനക്കാരെ നിയമിച്ചും കുടുംബശ്രീ പോലുള്ള സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിയും മെച്ചപ്പെട്ട രീതിയില്‍ മാലിന്യ സംസ്കരണം നടത്തുമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.