കാഞ്ഞിരപ്പള്ളി: 50 വര്‍ഷത്തിലധികമായി നടന്നുവരുന്ന പൊന്‍കുന്നം-മണിമല കെ.എസ്.ആര്‍.ടി.സി സ്റ്റേ സര്‍വിസ് നിര്‍ത്തലാക്കാന്‍ നീക്കം. രാത്രി 9.30ന് പൊന്‍കുന്നത്തുനിന്ന് ഈ റൂട്ടിലെ അവസാന ബസായി മണിമലയിലത്തെി അവിടെ സ്റ്റേ ചെയ്ത് പിറ്റേന്നു രാവിലെ 6.20ന് റൂട്ടിലെ ആദ്യ ബസായി പൊന്‍കുന്നത്തേക്ക് നടത്തുന്ന ലാഭകരമായ ട്രിപ്പാണ് നിര്‍ത്താന്‍ ശ്രമം നടക്കുന്നത്. രാത്രിയില്‍ ജീവനക്കാര്‍ സ്റ്റേ ഡ്യൂട്ടി ചെയ്യുന്നതിന് തയാറല്ളെന്ന പേരില്‍ പൊന്‍കുന്നം ഡിപ്പോയിലെ ചില ജീവനക്കാരുടെ താല്‍പര്യപ്രകാരമാണത്രേ നടപടി. സ്റ്റേ ഡ്യൂട്ടി ചെയ്യുന്നതിന് മണിമല ബസ്സ്റ്റാന്‍ഡില്‍ ജീവനക്കാര്‍ക്ക് പ്രത്യേക മുറിയും സ്റ്റേ അലവന്‍സും നല്‍കുന്നുണ്ടെങ്കിലും ഇതിനു തയാറാകാതെ രാവിലെ 7.30ന് സര്‍വിസ് ആരംഭിച്ച് രാത്രി 10.30ന് പൊന്‍കുന്നത്ത് അവസാനിപ്പിച്ച് ഡബ്ള്‍ ഡ്യൂട്ടിയാക്കി മാറ്റാനുള്ള ശ്രമമാണ് ഇപ്പോഴുള്ളത്. ദൂരെ സ്ഥലങ്ങളില്‍ ജോലിക്കും മറ്റും പോയിട്ടു വരുന്നവരുടെ അവസാന ആശ്രയമാണ് രാത്രിയിലെ 9.30ന്‍െറ സര്‍വിസ്. കൂടാതെ രാവിലെ ആദ്യത്തെ ട്രിപ്പില്‍ മാത്രം 15 കി.മീ. ദൂരത്തില്‍ 500 രൂപക്കു മുകളില്‍ കലക്ഷനുള്ളതാണ്. പുതിയ നീക്കത്തിലൂടെ രാത്രി 10.30ന് മണിമലയില്‍നിന്ന് ആരംഭിച്ച് പൊന്‍കുന്നത്ത് അവസാനിപ്പിക്കുന്ന ട്രിപ്പില്‍ യാത്രക്കാര്‍ ഉണ്ടാവില്ല. ഇത് സര്‍വിസ് നഷ്ടത്തിലത്തെിക്കും. കൂടാതെ പുതിയ നിര്‍ദേശത്തില്‍ പാലാ-പൊന്‍കുന്നം സര്‍വിസില്‍ ഒന്നിന്‍െറ ഒരു ട്രിപ് രാവിലെ 5.30ന് പൊന്‍കുന്നത്തുനിന്ന് മണിമലയിലേക്ക് യാത്രക്കാരില്ലാതെ എത്തി രാവിലെ 6.20ന്‍െറ സര്‍വിസ് നടത്തുമെന്നാണ് പറയുന്നത്. ഇത് പിന്നീട് നഷ്ടത്തിന്‍െറ പേരുപറഞ്ഞ് നിര്‍ത്തുകയും പൊന്‍കുന്നം-മണിമല ബസിന്‍െറ 500 രൂപയോളം കലക്ഷനില്‍ കുറവുവരുത്തുകയും ചെയ്യും. ഇങ്ങനെ നഷ്ടത്തിലാകുന്ന 50 വര്‍ഷം പഴക്കമുള്ള ഈ സര്‍വിസ് നിര്‍ത്തി സ്വകാര്യ ബസ് ഉടമകളെ സഹായിക്കാനുള്ള നീക്കത്തിന്‍െറ തുടക്കമാണിതെന്നും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന നീക്കത്തില്‍നിന്ന് പിന്തിരിയണമെന്നും സി.പി.എം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ ജനകീയ സമരങ്ങള്‍ക്കു നേതൃത്വം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. ഈ പ്രശ്നത്തില്‍ ഉടന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എം.എല്‍.എ ഡോ. എന്‍. ജയരാജിന് റെഡ് ചാരിറ്റബ്ള്‍ സൊസൈറ്റി പ്രസിഡന്‍റ് വി.ആര്‍. മധുകുമാര്‍, സെക്രട്ടറി രാഹുല്‍ രാജന്‍ എന്നിവര്‍ നിവേദനം നല്‍കി. കൂടാതെ സി.പി.ഐ ലോക്കല്‍ സെക്രട്ടറി കെ. ബാലചന്ദ്രന്‍െറ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി മന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കി. സര്‍വിസ് നിലനിര്‍ത്തുന്നതിന് ആവശ്യമായ ഇടപെടലുകള്‍ സര്‍ക്കാര്‍തലത്തില്‍ നടത്തുമെന്ന് ചിറക്കടവ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.എന്‍. ഗിരീഷ്കുമാര്‍ പറഞ്ഞു. അതിനിടെ, ലാഭകരമല്ലാത്ത രീതിയില്‍ നടത്തുന്ന സര്‍വിസ് പരിഷ്കരണത്തില്‍നിന്ന് പിന്തിരിയണമെന്ന് ഡോ. എന്‍. ജയരാജ് എം.എല്‍.എ അസി. ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.