കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ ജമാഅത്തിന്‍െറ നേതൃത്വത്തില്‍ നടത്തിയ നുസ്റത്തുല്‍ മസാക്കീന്‍ റിലീഫ് ഫണ്ടിലേക്ക് ജനങ്ങള്‍ അരക്കോടിയോളം രൂപ സംഭാവനയായി നല്‍കി. ജമാഅത്തിന്‍െറ കീഴിലുള്ള 12 പള്ളികളിലും സെന്‍ട്രല്‍ ജമാഅത്തിലും ശനിയാഴ്ച രാവിലെ ഏഴുമുതല്‍ ഉച്ചക്ക് 12 വരെയായിരുന്നു ധനസമാഹരണം നടത്തിയത്. ഓരോ മഹല്ലിലുമുള്ള ശരാശരി 50ഓളം വീടുകള്‍ക്കായി ഒരു യൂനിറ്റെന്ന നിലയില്‍ 53 യൂനിറ്റുകള്‍ രൂപവത്കരിച്ച് ഇവര്‍ വീടുകളിലത്തെിയാണ് ധനസമാഹരണം നടത്തിയത്. അടുത്ത നാളില്‍ മരണപ്പെട്ട അഞ്ച് യുവാക്കളുടെ കുടുംബങ്ങളുടെ തുടര്‍ ജീവിതത്തിന് ഉതകുന്നതിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിന് സെന്‍ട്രല്‍ ജമാഅത്ത് ഇമാം എ.പി. ശിഫാര്‍ മൗലവി അല്‍ കൗസരി രക്ഷാധികാരിയും ജമാഅത്ത് പ്രസിഡന്‍റ് പി.എം. അബ്ദുല്‍സലാം ചെയര്‍മാനായും പി.എച്ച്. ഷാജഹാന്‍ തോട്ടുംമുഖം, സഫര്‍ വലിയകുന്നം എന്നിവര്‍ കണ്‍വീനര്‍മാരായും രൂപവത്കരിച്ച കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ധനസമാഹരണം നടത്തിയത്. സെന്‍ട്രല്‍ ജമാഅത്തില്‍ 10,11,256 രൂപയും ഒന്നാം മൈല്‍ അയിശാപള്ളിയില്‍ 6,53,490 രൂപയും തോട്ടുംമുഖം ജുമാമസ്ജിദില്‍ 4,37,010 രൂപയും സ്വരൂപിച്ചു. വില്ലണി ജുമാമസ്ജിദ് 27,800, ആനക്കല്ല് ജുമാമസ്ജിദ് 3,69,470, നൂര്‍മസ്ജിദ് 2,86,730, പൂതക്കുഴി ജുമാമസ്ജിദ് 2,12,120, കൊടുവന്താനം ജുമാമസ്ജിദ് 2,11,000, പാറക്കടവ് ജുമാമസ്ജിദ് 2,04,150, കല്ലുങ്കല്‍ നഗര്‍ ജുമാമസ്ജിദ് 60,000, പിച്ചകപ്പള്ളി അമാന്‍ ജുമാമസ്ജിദ് 51,700, നാച്ചി മുഹ്യിദ്ദീന്‍ ജുമാമസ്ജിദ് 45,900, അഞ്ചിലിപ്പ മുഹ്യിദ്ദീന്‍ ജുമാമസ്ജിദ് 42,650 രൂപ എന്നിങ്ങനെ 36,13,273 രൂപയാണ് ശനിയാഴ്ച ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ സെന്‍ട്രല്‍ ജമാഅത്തില്‍ നേരിട്ട് ലഭിച്ച 2,90,000 രൂപയും ഇത് കൂടാതെ 2,85,000 രൂപയുടെ ചെക്കുകളുമടക്കം ആകെ 41,88,273 രൂപയാണ് സ്വരൂപിച്ചത്. ഇതു കൂടാതെ അഞ്ചുലക്ഷത്തോളം രൂപയുടെ വാഗ്ദാനങ്ങളുമുണ്ട്. അശരണരായ കുടുംബങ്ങളെ സഹായിക്കാന്‍ സന്നദ്ധകാട്ടിയ സമൂഹത്തോടും ധനസമാഹരണത്തിന് മുന്നിട്ടിറങ്ങിയ പ്രാദേശിക യൂനിറ്റ് ഭാരവാഹികള്‍ക്കും നുസ്റത്തുല്‍ മസാക്കീന്‍ ഭാരവാഹികള്‍ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.