കോട്ടയം: വിശ്വപ്രസിദ്ധമായ നെഹ്റു ട്രോഫി ജലമേളയുടെ കിരീടം കുമരകം വേമ്പനാട് ബോട്ട് ക്ളബിന്‍െറ താരങ്ങള്‍ തുഴയെറിഞ്ഞ് കൈപ്പിടിയിലാക്കിയതോടെ കുമരകം ആവേശത്തിമിര്‍പ്പിലായി. ക്ളബ് രൂപവത്കരിച്ച ആദ്യവര്‍ഷംതന്നെ ഫൈനലില്‍ എത്താന്‍ കഴിഞ്ഞ കായലിലെ കരുത്തന്മാരുടെ സംഘം കഴിഞ്ഞ വര്‍ഷത്തെ വിജയം ഇപ്രവാശ്യവും നിലനിര്‍ത്തിയതോടെ ഇരട്ടി ആഹ്ളാദത്തിലാണ് എല്ലാവരും. ജവഹര്‍ തായങ്കരിയിലൂടെ കഴിഞ്ഞ വര്‍ഷം നേടിയ വിജയം ഇത്തവണ കാരിച്ചാലിലൂടെയാണ് കരസ്ഥമാക്കിയത്. വള്ളമേതായാലും കപ്പ് നേടാന്‍ കരുത്തന്മാരാണ് തങ്ങളെന്ന് കുമരകം വേമ്പനാട് ബോട്ട് ക്ളബ് തെളിയിച്ചു. 79 തുഴക്കാരുടെയും അഞ്ച് അമരക്കാരുടെയും അഞ്ച് താളക്കാരുടെയും രണ്ട് ഇടിയന്മാരുടെയും ബലത്തിലാണ് കപ്പടിച്ചത്. ഇത്തവണയും ഇതരസംസ്ഥാന തുഴച്ചിലുകാര്‍ വേമ്പനാട് ബോട്ട് ക്ളബിനൊപ്പമുണ്ടായിരുന്നു. ഒരുമാസത്തെ കൃത്യമായ പരിശീലന തയാറെടുപ്പിന്‍െറ ഫലമാണ് സംഘം കൊയ്തെടുത്തത്. അവസാനത്തെ 15 ദിവസം പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് ലക്ഷങ്ങള്‍ ചെലവഴിച്ചായിരുന്നു മത്സരത്തിനത്തെിയത്. ക്യാപ്റ്റന്‍ ജയിംസ്കുട്ടി ജേക്കബിന്‍െറ നേതൃത്വത്തില്‍ മികച്ച സംഘാടനത്തിന്‍െറയും കൂട്ടായ പരിശ്രമത്തിന്‍െറയും പ്രതിഫലമാണ് വിജയം. 1175 മീറ്റര്‍ ദൂരം ഒരേ മനസ്സോടെ തുഴയെറിഞ്ഞാണ് കിരീടം എത്തിപ്പിടിച്ചത്. സുനില്‍ വഞ്ചിക്കല്‍ ക്യാപ്റ്റനായി ആനാരിയുമായി കുമരകം ടൗണ്‍ ബോട്ട് ക്ളബും ജോണ്‍ കുര്യന്‍ മണലേച്ചിറ ക്യാപ്റ്റനായി തിരുവാര്‍പ്പ് ബോട്ട് ക്ളബും ജിഫി ഫിലിക്സ് ക്യാപ്റ്റനായി കുമരകം വില്ലജ് ബോട്ട് ക്ളബും കുമരകത്തുനിന്ന് നെഹ്റു ട്രോഫിയില്‍ മാറ്റുരക്കാനത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.