കോട്ടയം: ജില്ലയില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നതിടെ ഇവയെ നിയന്ത്രിക്കാന്‍ ആരംഭിച്ച തെരുവുനായ നിയന്ത്രണ പദ്ധതി നിലച്ചു. തെരുവുനായ ശല്യം രൂക്ഷമായതോടെ ജില്ലാ ഭരണകൂടത്തിന്‍െറ മുന്‍കൈയില്‍ ജില്ലാ പഞ്ചായത്തും ജില്ലാ മൃഗസംരക്ഷണ വകുപ്പും ചേര്‍ന്ന് ആവിഷ്കരിച്ച പദ്ധതിയാണ് പാതിവഴിയില്‍ നിശ്ചലമായത്. എണ്ണം കുതിച്ചുയര്‍ന്നതോടെ കഴിഞ്ഞ ഡിസംബറിലാണ് നായ്ക്കളെ പിടികൂടി വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കുന്ന പദ്ധതിക്ക് തുടക്കമിട്ടത്. ഫ്രണ്ട്സ് ഓഫ് അനിമല്‍സ് കോട്ടയം എന്ന സംഘടനയുമായി സഹകരിച്ചായിരുന്നു ഇത് നടപ്പാക്കിയത്. എന്നാല്‍, ഡിസംബറില്‍ ആരംഭിച്ച നടപടിക്ക് മാര്‍ച്ചുവരെ മാത്രമായിരുന്നു ആയുസ്സ്. ഇതിനുശേഷം മാസങ്ങള്‍ പിന്നിട്ടിട്ടും പദ്ധതി പുനരാരംഭിക്കാന്‍ നടപടിയില്ല. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതിക്ക് ആവശ്യമായ തുക നീക്കിവെക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ തയാറാകാതിരുന്നതാണ് തിരിച്ചടിയായത്. ഇതിനിടെ പദ്ധതിക്കായി താല്‍ക്കാലികമായി നിയോഗിച്ച 10 മൃഗഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള 35 ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. അഞ്ചു താലൂക്കുകളിലായി അഞ്ചു കേന്ദ്രങ്ങള്‍ ഇതിനായി പ്രത്യേകം തയാറാക്കുകയും ചെയ്തിരുന്നു. തെരുവില്‍നിന്ന് പ്രത്യേകം നിയോഗിച്ച ജീവനക്കാര്‍ വാഹനങ്ങളിലത്തെി നായ്ക്കളെ പിടികൂടുകയായിരുന്നു. ഇതിനെ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ ശേഷം പേവിഷ പ്രതിരോധ കുത്തിവെപ്പ് നല്‍കി പിടികൂടിയ അതേ സ്ഥലത്ത് തിരികെ വിടുകയായിരുന്നു. അന്നത്തെ കലക്ടര്‍ യു.വി. ജോസ് മുന്‍കൈയെടുത്താണ ് ഇതിനു തുടക്കമിട്ടത്. നാലു മാസംകൊണ്ട് 880 നായ്ക്കളെ വന്ധ്യംകരിച്ചു എന്നാണ് അധികൃത ഭാഷ്യം. പുതുപ്പള്ളി, വൈക്കം, കാഞ്ഞിരപ്പള്ളി, വാഴൂര്‍, കടനാട് എന്നിവിടങ്ങളിലെ മൃഗാശുപത്രികളോട് ചേര്‍ന്ന് പ്രത്യേക കേന്ദ്രങ്ങള്‍ തുറന്നാണ് തെരുവുനായ നിയന്ത്രണ പദ്ധതി ആരംഭിച്ചത്. ഓരോ സ്ഥലത്തും ഓപറേഷന്‍ തിയറ്റര്‍, ഡോഗ് കെന്നല്‍, ഇന്‍സിനേറ്റര്‍ സൗകര്യവും രണ്ടു വെറ്ററിനറി ഡോക്ടര്‍മാര്‍, രണ്ട് പാരവെറ്ററിനറി സ്റ്റാഫ്, കെയര്‍ടേക്കര്‍, ഡോഗ് കാച്ചര്‍ എന്നിവരടങ്ങിയ ടീമാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത്. മാര്‍ച്ചിനുശേഷം പദ്ധതി നിലച്ചതോടെ നായ്ക്കള്‍ വീണ്ടും പെരുകുകയാണ്. തുടര്‍ച്ച നഷ്ടപ്പെട്ടാല്‍ പദ്ധതികൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കില്ളെന്ന് ഫ്രണ്ട്സ് ഓഫ് അനിമല്‍സ് പ്രവര്‍ത്തകരും പറയുന്നു. ഇനി പദ്ധതി ആരംഭിക്കണമെങ്കില്‍ നടപടിക്രമങ്ങള്‍ ഏറെ പൂര്‍ത്തിയാക്കേണ്ടതുമുണ്ട്. അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അനുമതിയോടെയായിരുന്നു പദ്ധതി. മുടങ്ങിയ സാഹചര്യത്തില്‍ ഇനി ഇത് പുനരാരംഭിക്കാന്‍ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ പ്രതിനിധിയുടെ പങ്കെടുപ്പിച്ചു യോഗം ചേരേണ്ടതുണ്ട്. ഇടവേളക്കുശേഷം ജില്ലയില്‍ പലയിടത്തും തെരുവുനായ ശല്യം രൂക്ഷമായിരിക്കുകയാണ്. രാത്രിയില്‍ കോട്ടയം നഗരത്തിലടക്കം തെരുവുനായ്ക്കള്‍ വാഴുകയാണ്. കടിയേല്‍ക്കുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ടായിരിക്കുകയാണ്. കടിയേല്‍ക്കുന്നവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഇവയുടെ ആക്രമണത്തെ തുടര്‍ന്ന് ഇരുചക്രവാഹനയാത്രികര്‍ അപകടത്തില്‍പെടുന്നതും പതിവാണ്. പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നതാണ് തെരുവുനായ ശല്യം രൂക്ഷമാകാന്‍ കാരണമാകുന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. കേരളത്തില്‍ 2015-16 വര്‍ഷം ഒരുലക്ഷം പേര്‍ക്ക് കടിയേറ്റതായി സുപ്രീംകോടതി നിയോഗിച്ച സമിതി കണ്ടത്തെിയിരുന്നു. ആക്രമണത്തില്‍ നാലുപേര്‍ മരിച്ചു. കേരളത്തില്‍ ഭീതി വിതച്ച് രണ്ടരലക്ഷം തെരുവുനായ്ക്കള്‍ വിഹരിക്കുന്നുവെന്നും സമിതി കണ്ടത്തെിയിട്ടുണ്ട്. സ്കൂള്‍ കുട്ടികള്‍, വയോധികര്‍, ഇരുചക്രവാഹന യാത്രക്കാര്‍, കാല്‍നടക്കാര്‍, പ്രഭാതസവാരിക്കാര്‍ എന്നിവര്‍ക്കെല്ലാം നായ്ക്കള്‍ വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തെരുവുനായയുമായി ബന്ധപ്പെട്ട ഹരജികളെ തുടര്‍ന്നാണ് വിഷയത്തെക്കുറിച്ച് പഠിക്കാന്‍ മുന്‍കേരള ഹൈകോടതി ജഡ്ജി എസ്.എസ്. ജഗന്‍ അധ്യക്ഷനായി മൂന്നംഗസമിതിയെ സുപ്രീംകോടതി നിയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.