റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് 38 ലക്ഷം തട്ടി

കോട്ടയം: റെയില്‍വേയില്‍ ടിക്കറ്റ് എക്സാമിനര്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ കാസര്‍കോട് സ്വദേശി അറസ്റ്റില്‍. കാസര്‍കോട് പരപ്പ കപ്പാട് കുളത്തുങ്കല്‍ ഷമീമിനെയാണ്് (27) കോട്ടയം ഈസ്റ്റ് പൊലീസ് പിടികൂടിയത്. കോട്ടയം സ്വദേശികളായ ഏഴുപേരില്‍നിന്നായി 38 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഷിയാസ്, ഷാന്‍ എന്നീ പേരുകളിലായിരുന്നു തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. മൂന്നു മാസം മുമ്പ് കോട്ടയത്തത്തെിയ ഇയാള്‍ ആഡംബര ഹോട്ടലുകളിലായിരുന്നു താമസം. റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് അംഗമാണെന്നാണ് പരിചയപ്പെടുത്തിയിരുന്നത്. സ്പോര്‍ട്സ് ക്വോട്ട മുഖേന നിയമിക്കുമെന്നാണ് ഉദ്യോഗാര്‍ഥികളെ ധരിപ്പിച്ചത്. ടിക്കറ്റ് എക്സാമിനര്‍ക്ക് പുറമെ, മെഡിക്കല്‍ രംഗത്തും ജോലി തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പണം നല്‍കിയവരില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയ ഷമീം മെഡിക്കല്‍ ഉദ്യോഗാര്‍ഥികളെ ശാരീരിക, വൈദ്യപരിശോധനക്കായി കഴിഞ്ഞ മേയില്‍ ചെന്നൈയിലേക്ക് കൊണ്ടുപോയി. അവിടെയൊരു ഗ്രൗണ്ടില്‍ ഉദ്യോഗാര്‍ഥികളെ ഓടിച്ചു. തുടര്‍ന്ന് റെയില്‍വേയുടെ ആരോഗ്യ വിഭാഗം ഓഫിസിന് മുന്നിലത്തെിയ ശേഷം അപേക്ഷാ ഫോറവുമായി ഉള്ളിലേക്കുപോയി. തിരികെ, പ്രിന്‍റ് ചെയ്ത സര്‍ട്ടിഫിക്കറ്റുമായി വന്നു. തനിക്ക് ഇവിടെ നല്ല പിടിപാടുണ്ടെന്നും പരിശോധന നടത്തേണ്ടെന്നുമാണ് ഉദ്യോഗാര്‍ഥികളെ അറിയിച്ചത്. പരിശോധനകള്‍ക്കായി 10 ദിവസം ചെന്നൈയില്‍ ഉദ്യോഗാര്‍ഥികളെ താമസിപ്പിച്ചിരുന്നു. കഴിഞ്ഞ 27ന് റെയില്‍വേയുടെ സെക്കന്തരാബാദിലെ ഓഫിസില്‍ നിയമിച്ചതായി ഇയാള്‍ ഉത്തരവും നല്‍കി. തുടര്‍ന്ന്, ഉദ്യോഗാര്‍ഥികള്‍ അന്വേഷിച്ചപ്പോഴാണ് ജോലി വ്യാജമാണെന്നു തെളിഞ്ഞത്. ഇതിനിടെ ഷമീം കോട്ടയത്തുനിന്ന് മുങ്ങി. തുടര്‍ന്ന് ഇരയായവരില്‍ ഒരാള്‍ കോട്ടയം ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കി. മൊബൈല്‍ നമ്പര്‍ ഉപേക്ഷിച്ച ഇയാള്‍ മറ്റൊരു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് സൈബര്‍ സെല്ലിന്‍െറ അന്വേഷണത്തില്‍ മനസ്സിലാക്കി. തുടര്‍ന്ന് അന്വേഷണത്തില്‍ തൃക്കാക്കരയില്‍ ഫ്ളാറ്റില്‍ താമസിക്കുന്ന വിവരം ലഭിക്കുകയും ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സ്ക്വാഡ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. സമാന തട്ടിപ്പുകേസില്‍ ഇയാളെ എറണാകുളം നോര്‍ത് പൊലീസും മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ആലുവ, തമ്പാന്നൂര്‍, വെള്ളരിക്കുണ്ട്, ഒല്ലൂര്‍ സ്റ്റേഷനുകളിലും കേസുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.